മമ്മൂട്ടിക്കൊപ്പം അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷം; ഷംല ഹംസ
Pulamanthole vaarttha
പട്ടാമ്പി: സംസ്ഥാന ചലച്ചത്ര പുരസ്കാരത്തിൽ മികച്ച നടിയായി മമ്മൂട്ടിയോടൊപ്പം തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി തൃത്താലക്കാരി ഷംല ഹംസ. വലിയ സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ഷംല ഹംസ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം മികച്ച നടിക്കുള്ള പുരസ്കാരം കിട്ടിയതിൽ ഏറെ സന്തോഷം. നല്ല കഥകൾ വന്നാൽ ഇനിയും സിനിമ ചെയ്യും’; മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഷംല ഹംസ പറഞ്ഞു

ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയമാണ് ഷംല ഹംസയെ പുരസ്കാരത്തിനർഹയാക്കിയത്. തനിക്ക് ചെയ്യാൻ പറ്റും എന്ന് തോന്നിയ കഥാപാത്രം ആയിരുന്ന ഫെമിനിച്ചി ഫാത്തിമയിലേതെന്ന് ഷംല പറഞ്ഞു
മറ്റ് താരങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചുവെന്നും അവാർഡ് തന്റെ മാത്രം നേട്ടം അല്ലെന്നും ഷംല ഹംസ പറഞ്ഞു. മുഴുവൻ അംഗങ്ങളുടെയും പിന്തുണ ഉണ്ടായത്തിനാലാണ് അവാർഡ് ലഭിച്ചത്. താൻ ഒരു തുടക്കക്കാരിയാണെന്നും പുരസ്കാരനേട്ടം പ്രചോദനമാണെന്നും ഷംല ഹംസ വ്യക്തമാക്കി. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ ‘കിടക്ക’ അവരുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.തൃത്താല കുഞ്ഞംസ എന്ന ഹംസയുടെ മകളാണ് ഷംല.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved