നബിദിന പരിപാടി കാണാനായി മകനുമൊത്ത് എത്തിയ യുവാവ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മരിച്ചു
Pulamanthole vaarttha
മലപ്പുറം: മലപ്പുറം വേങ്ങരയിൽ മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ജലീൽ (39)ആണ് മരിച്ചത്.

ആറാം തീയതി രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. വാഹനം നിർത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ ബൈക്ക് അബ്ദുൽ ജലീലിനെ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും ചെറിയ പരിക്കുപറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
© Copyright , All Rights Reserved