പുലാമന്തോൾ ഗ്രാമ പഞ്ചായത്തിലേക്ക് മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് നടത്തി.
Pulamanthole vaarttha
പുലാമന്തോൾ : പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ 5 വർഷമായി നടത്തി വരുന്ന അഴിമതി ഭരണത്തിനെതിരെ യൂത്ത് ലീഗ് പഞ്ചായത്തിലേക്ക് യൂത്ത് മാർച്ച് നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എം.കെ. റഫീഖ റിയാസ് കട്ടുപ്പാറ ക്ക് പതാക നൽകി ആരംഭിച്ച മാർച്ച് പോലീസ് പഞ്ചായത്ത് കവാടത്തിൽ തടഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ കേരളോൽസവത്തിലെ നടത്തിപ്പിലെ ക്രമക്കേട്, ലൈഫ് ഭവന പദ്ധതി പ്രകാരം അർഹത പെട്ട പലർക്കും വീട് ലഭിക്കാത്ത അവസ്ഥ , ലഭിച്ചവർക്ക് തന്നെ മുഴുവൻ പൈസയും ലഭിക്കാത്തതിലും, MLA യുടെ ഹൈമാസ്റ്റ് തെരുവ് വിളക്കുകൾക്ക് പഞ്ചായത്ത് അനുമതി നൽകാത്തതിലും മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ പ്രതിഷേധം രേഖപ്പെടുത്തി.

യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നാഫി വളപുരം സ്വാഗതം പറഞ്ഞ സമരപരിപാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് സിദ്ധീഖ് വാഫി ഉൽഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് റിയാസ് കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഇസ്മായിൽ വിളയൂർ നിർവ്വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് കമാൽ,

മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് ബഷീർ വാഫി,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് മുത്തു കട്ടുപ്പാറ, സെക്രട്ടറി ഇസ്സുദ്ദീൻ വളപുരം, വാർഡ് മെമ്പർമാരായ തോട്ടുങ്ങൽ മുഹമ്മദ് കുട്ടി, ഷിബു പാലൂർ, സെയ്താലി, മൈമൂന എന്നിവർ പ്രസംഗിച്ചു. ജിഷാബ് കട്ടുപ്പാറ, ബാപ്പുട്ടി കുരുവസലം,ഹസ്സൻ അലി, ജവാദ് , അനസ് ഓണപ്പുട , ജംഷീർ, ഷിഹാബ് ചെമ്മലശ്ശേരി, സാലിം കുരുവമ്പലം, ലബീബ് ചെമ്മലശ്ശേരി, അബ്ദു പാറക്കടവ്, സിനാൻ യു.പി., മുസമ്മിൽ ചെമ്മലശ്ശേരി ഹംസു യു.പി., നൂറുൽ അമീൻ, M.S . മുഹമ്മദ്, കമ്മാലി ചെമ്മല , ഗഫൂർ വളപുരം, റഷീദ് മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി. വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, പ്രസിഡണ്ട് സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ, പൊതുജനങ്ങൾ, എന്നിവർ സമരത്തിൽ പങ്കാളികളായി.പരിപാടിക്ക് റഹീസ് നന്ദി പറഞ്ഞു.
കണ്ണീർക്കടലായി താഴെക്കാട്ടുകുളം ഗ്രാമം : പൗരസമിതി നൽകിയ വീട്ടിൽ നിന്നും ആ കുടുംബം യാത്രയായി; മൂന്ന് മക്കളിൽ ഇനി ഒരാൾ മാത്രം ബാക്കി....
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
© Copyright , All Rights Reserved