എടവണ്ണയില്‍ വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Pulamanthole vaarttha
മലപ്പുറം :എടവണ്ണയില്‍ വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എടവണ്ണ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്റഫ് ആണ് മരിച്ചത്.എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.
യാത്ര ചെയ്യുന്നതിനിടെ മുന്നിൽ പോവുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഹനീൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നും വന്ന ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട ഹനീൻ തൽക്ഷണം മരിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
© Copyright , All Rights Reserved