അങ്കണവാടികളിൽ പുതുക്കിയ മെനു സെപ്റ്റംബര്‍ എട്ട് മുതല്‍
Pulamanthole vaarttha
അങ്കണവാടികളില്‍ പുതുക്കിയ മാതൃകാമെനു സെപ്തംബര്‍ എട്ട് മുതല്‍ നടപ്പിലാക്കും. പ്രീ സ്കൂള്‍ കുട്ടികളിലെ പോഷക നിലവാരം ഉയര്‍ത്തുക, എല്ലാവർക്കും മെനു സ്വീകാര്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് സെല്ലും സംയുക്തമായി ജില്ലാതല മെനു പരിശീലനം മഞ്ചേരി യൂനിറ്റി വിമന്‍സ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു.
ജില്ലയിലെ 29 ഐ.സി.ഡി.എസുകളില്‍ നിന്നായി സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാർ, അങ്കണവാടി വര്‍ക്കര്‍മാർ, ഹെല്‍പ്പര്‍മാർ തുടങ്ങി 116 പേർ പരിശീലനത്തില്‍ പങ്കെടുത്തു. മുട്ട ബിരിയാണി, പുലാവ്, ന്യൂട്രിലഡു, ഇലയട തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങളാണ് പുതുക്കിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചാണ് വിഭവങ്ങൾ തയ്യാറാക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി. ഗോപകുമാര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി.എന്‍. ധന്യ എന്നിവര്‍ പരിശീലനം വിലയിരുത്തി. സി.ഡി.പി.ഒ വി.എം. റിംസി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ പി. ബാസിമ, പി. മഹീദ, കെ. ഹസ്ന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved