തൃപ്പൂണിത്തുറയിൽ മെട്രോ പാലത്തിൽനിന്ന് താഴേയ്ക്കുചാടി ; റോഡിൽ തലയിടിച്ചുവീണ തിരൂരങ്ങാടി സ്വദേശി മരിച്ചു
Pulamanthole vaarttha
കൊച്ചി: തൃപ്പൂണിത്തുറ വടക്കേകോട്ടയിൽ മെട്രോ ട്രാക്കില്‍നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നിസാർ പാലത്തിൽനിന്ന് ചാടിയത്. തലയടിച്ച് റോഡിലേക്ക് വീണ നിസാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാശ്രമത്തിന്റെ ഭാഗമായാണ് നിസാർ ചാടിയത്. വടക്കേകോട്ട മെട്രോ സ്റ്റേഷനിലെത്തിയ നിസാര്‍, ടിക്കറ്റ് എടുത്തതിന് പിന്നാലെ ആദ്യം ട്രാക്കിലേക്ക് ചാടി. ട്രെയിന്‍ വരുന്ന സമയമല്ലാതിരുന്നതിനാല്‍ ട്രാക്കില്‍ വൈദ്യുതി പ്രവാഹമില്ലായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരന് വിസില്‍ മുഴക്കുകയും ട്രാക്കില്‍നിന്ന് കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നിസാര്‍ കൂട്ടാക്കിയില്ല. പകരം കൈവരിയിലൂടെ കയറി മുന്നോട്ടോടി. നിസാര്‍ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള വല ഉൾപ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മെട്രോ ട്രാക്കില്‍നിന്ന് താഴെ റോഡിലേക്ക് ചാടിയത്. വലയിലേക്ക് ചാടാൻ നിസാർ കൂട്ടാക്കാത്തതോടെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. നിസാർ ഒറ്റയ്ക്കാണ് സ്റ്റേഷനിലെത്തിയത് എന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാര്‍ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു. മെട്രോ സ്റ്റേഷനിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്നകാര്യവും അന്വേഷിക്കും.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved