വാണിയംകുളത്ത് ശക്തമായ മലവെള്ളപ്പാച്ചിൽ.ഉരുൾ പൊട്ടലെന്ന് സംശയം
Pulamanthole vaarttha
ഒറ്റപ്പാലം : വാണിയംകുളം പനയൂരിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ഇളങ്കുളത്ത് ഭയാനകമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇതോടെ വീടുകളിൽ നിന്നും ആളുകൾ ഇറങ്ങി ഓടി. ഏഴ് വീടുകളാണ് പ്രദേശത്തുള്ളത്. വീടുകളുടെ മുറ്റത്ത് മണ്ണും കല്ലുകളും നിറഞ്ഞിട്ടുണ്ട്. മൂന്ന് വീടുകളുടെ മതിൽ ഇടിഞ്ഞ് താഴ്ന്നു. ഉരുൾ പൊട്ടിയതാണോയെന്നും സംശയമുണ്ട്.

പെട്ടെന്നൊരു ശബ്ദമുണ്ടാകുകയും മലവെള്ളപാച്ചിലുണ്ടാകുകയുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വീടുകളുള്ള സ്ഥലത്തിന്റെ മുകൾ ഭാഗത്ത് ഒരു എസ്റ്റേറ്റാണ് ഉള്ളത്. എസ്റ്റേറ്റിലെവിടെയെങ്കിലും ഉരുൾ പൊട്ടിയതാണെയെന്നാണ് സംശയം ഉയരുന്നത്.
റവന്യു അധികൃതരെ വിവരം അറിയിക്കുകയും അധികൃതർ എത്തി പരിശോധന നടത്തുന്നുണ്ടെന്നുമാണ് വിവരം. നിലവിൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ആളുകൾ ആശങ്കയിലാണ്. ഇതിനിടെ ഷൊർണൂരിൽ കനത്ത മഴയിൽ പല വീടുകളിലേക്ക് ഓഫീസുകളിലേക്കും വെള്ളം കയറിയതായി റിപ്പോർട്ടുകൾ ഉണ്ട്
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved