നിലമ്പൂർ-കോട്ടയം എക്സ്പ്രസിൽ രണ്ട് കോച്ചുകൾ കൂട്ടി; ഇനി 14 കോച്ചുകളുമായി സർവീസ്
Pulamanthole vaarttha
കോട്ടയം: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നിലമ്പൂര്‍-കോട്ടയം എക്സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 16325/16326) കോച്ചുകള്‍ വര്‍ധിപ്പിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. നിലവിലെ 12-ല്‍നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്. ലോക്സഭയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രിയുടെ വിശദീകരണം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ നടത്തിയ ശുപാര്‍ശകളുടെയും ദക്ഷിണ റെയില്‍വേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. 2025 മേയ് 21 മുതല്‍, ട്രെയിനില്‍ ഒരു ജനറല്‍ ക്ലാസ് കോച്ചും ഒരു ചെയര്‍ കാര്‍ കോച്ചും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved