കുന്നംകുളം ചൂണ്ടലിൽ ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്

Pulamanthole vaarttha
കുന്നംകുളം :ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു. കുന്നംകുളത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന വിനായക എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ഇടതുഭാഗത്തെ കാനയിലേക്ക് ചെരിയുകയും തൊട്ടടുത്ത വീടിൻറെ മതിലിനോട് ചേർന്ന് മറിഞ്ഞു നിൽക്കുകയുമായിരുന്നു. പൂർണ്ണമായും മറിയാഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.
പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഹൈവേയിൽ ഏറെ നേരം ഗതാഗതം തടസ്സം ഉണ്ടായി.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved