കുറ്റിപ്പുറം അമാന ആശുപത്രി ജീവനക്കാരിയുടെ മരണം. ആശുപത്രി മുൻ ജനറൽ മാനേജറെ പൊലിസ് അറസ്റ്റ് ചെയ്തു
Pulamanthole vaarttha
കുറ്റിപ്പുറം : കുറ്റിപ്പുറം അമാന ആശുപത്രി ജീവനക്കാരി അമീന മരിച്ച സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ എൻ. അബ്ദുറമാനെ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വ വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത അബ്ദുറഹ്മാനെ തിരൂർ ഡിവൈഎസ്പി സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 12 നാണ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായ അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതയളവിൽ മരുന്ന് കഴിച്ചതിനെ തുടർന്നാണ് അമീന മരിച്ചത്. ജനറൽ മാനേജർ എൻ അബ്ദുറഹ്മാന്റെ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് ആക്ഷേപമുയർന്നു. ആരോപണങ്ങളെ തുടർന്ന് ഇയാളെ ആശുപത്രി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved