വോട്ടർ പട്ടികയിൽ 23 മുതൽ പേരുചേർക്കാം
Pulamanthole vaarttha
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുചേർക്കാൻ 23 മുതൽ ആഗസ്ത് ഏഴുവരെ അവസരം. ഒഴിവാക്കൽ, തിരു ത്തൽ, മറ്റൊരു വാർഡിലേക്കോ, പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം എന്നിവക്കും കമീഷന്റെ www.sec.kerala.gov.inഎന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
കരട് വോട്ടർ പട്ടിക 23നും അന്തിമപട്ടിക ആഗസ്ത് 30നും പ്രസിദ്ധീകരിക്കും. പൊതുതെര ഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി ചേർന്ന രാഷ്ട്രീയപാർട്ടി പ്രതി നിധികളുടെ യോഗത്തിൽ സം സ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാനാണ് ഇക്കാര്യം അറിയിച്ചത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരുചേർക്കാൻ കഴിയുന്നത്. ഓൺലൈൻ അപേക്ഷ നൽകുമ്പോൾ തന്നെ ഹിയറിങ് നോട്ടീസ് ലഭിക്കും.
അപേക്ഷകൾ ഒപ്പിട്ട് നൽകുന്നതിനും വിലാസം ഉറപ്പാക്കു ന്നതിനുമാണ് ഹിയറിങ്. ജോലിക്കോ പഠനാവശ്യത്തിനോ വിദൂര സ്ഥലങ്ങളിൽ ഉള്ളവർക്ക് ഹിയറിങ്ങിനായി ഓൺലൈൻ സൗകര്യമുണ്ടാകും.
941 പഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ്.
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved