കുറ്റിപ്പുറത്ത് യുവതിക്ക് ഭർത്താവിൻറെ ക്രൂര മർദനം : വലതുകാല്‍ തകര്‍ന്ന് എല്ലുകള്‍ മുറിഞ്ഞ നിലയിലായ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു
Pulamanthole vaarttha
മർദനത്തിൽ വലതുകാല്‍ തകര്‍ന്ന് എല്ലുകള്‍ മുറിഞ്ഞ നിലയില്‍ വീടിനുള്ളിൽ പൂട്ടിയിട്ട യുവതിയെ നാട്ടുകാർ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുറ്റിപ്പുറം: അതളൂര്‍ പീടിയേക്കല്‍വളപ്പില്‍ യുവതിയെ ക്രൂരമായി ഉപദ്രവിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനിടെയാണ് യുവാസ് (40) എന്ന പ്രതി ഭാര്യ സമീഹയെ അക്രമിച്ചത്.കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പ്രതിയുടെ അക്രമത്തില്‍ സമീഹയുടെ വലതുകാല്‍ തകര്‍ന്ന് എല്ലുകള്‍ മുറിഞ്ഞ നിലയില്‍ കണ്ടെത്തി. അക്രമത്തിന് ശേഷം ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് യുവാസ് ഓടിരക്ഷപ്പെട്ടത്. മുറിയില്‍ നിന്ന് യുവതിയുടെ നിലവിളികള്‍ കേട്ടുയര്ന്നതിനെത്തുടര്ന്ന് സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കണ്ട്രോള് റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഗൗരവമുള്ള പരിക്കുകളോടെ സമീഹയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരത പതിവാണെന്ന് സമീഹയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി. മൂന്ന് വര്‍ഷം മുന്‍പ് തലക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവവും, അടുത്തിടെ മുഖത്ത് അടിച്ചുള്ള അക്രമവും അവര്‍ പറഞ്ഞു. പോലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. സ്ത്രീപീഡനവും ഗൗരവമായ ശാരീരക ആക്രമണവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു. . സമീഹയ്ക്ക് ആവശ്യമായ നിയമ സഹായവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് പൊലിസ് അറിയിച്ചു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved