തെരുവുനായ ഇടിച്ച് ഓട്ടോ മറിഞ്ഞു; മങ്കടയിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

Pulamanthole vaarttha
മങ്കട : കർക്കിടകത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.
വെള്ളില യു.കെ പടി സ്വദേശി കടുക്കുന്നൻ നൗഫൽ (40) ആണ് മരിച്ചത്.
ഓട്ടോറിക്ഷയിലെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
റോഡിലേക്ക് അപ്രതീക്ഷിതമായി തെരുവുനായ ചാടിയതിനെത്തുടർന്ന് നൗഫൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയടിച്ച് വീണാണ് നൗഫലിന് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. നൗഫലിന്റെ മയ്യിത്ത് പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved