കമിതാക്കൾ കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ ദുർമന്ത്രവാദമെന്ന് സംശയം …!

Pulamanthole vaarttha
ഫേസ് ബുക്ക് സൗഹൃദം പ്രണയവും ഗര്‍ഭവുമായി; വയറൊളിപ്പിച്ച് വീട്ടില്‍ രഹസ്യ പ്രസവം; ആദ്യ കുട്ടി മരിച്ചപ്പോള്‍ അതിനെ കുഴിച്ചിട്ടു; അടുത്ത ചോരക്കുഞ്ഞിനെയും കൊന്നു കുഴിച്ചു മൂടി; കമിതാക്കളുടെ പിണക്കം കാരണമുണ്ടായ വെളിപ്പെടുത്തലിൽ ഞെട്ടി നാട് ബലികര്‍മ്മത്തിന് സൂക്ഷിച്ച അസ്ഥി തെളിവായി; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
തൃശൂർ: കാമുകി നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇന്നു പുലർച്ചെയോടെയാണ് തൃശൂർ വെളളിക്കുളങ്ങര സ്വദേശിയായ ഇരുപത്താറുകാരൻ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാളുടെ കൈവശം അസ്ഥികളും ഉണ്ടായിരുന്നു. കാമുകിയിൽ തനിക്ക് ജനിച്ച കുഞ്ഞുങ്ങളുടെ അസ്ഥിയാണിതെന്നും തന്നെയും യുവതി വകവരുത്തുമോ എന്ന ഭയംകൊണ്ടാണ് ഇപ്പോൾ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ഭവിൻ എന്ന യുവാവാണ് ഇന്നു പുലർച്ചെ രണ്ടുമണിയോടെ സ്റ്റേഷനിലെത്തിയത്. വെള്ളിക്കുളങ്ങര സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പ്രസവിച്ചയുടൻ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നും കർമം ചെയ്യാനായി അസ്ഥികൾ സൂക്ഷിച്ചുവെന്നും യുവാവ് പറയുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഭവിനെയും യുവതിയേയും കസ്റ്റഡിയിലെടുത്തത്. ഫേയ്സ്ബുക്കിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. എന്നാൽ, ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021ലാണ് യുവതി ആദ്യം പ്രസവിച്ചത്. വീട്ടിലെ ശൗചാലയത്തിൽ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആൺകുഞ്ഞ് മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടർന്ന് യുവതിയുടെ വീടിന് സമീപം പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിനുശേഷം മരണാനന്തര ചടങ്ങ് നടത്തുന്നതിനായി മൃതദേഹത്തിൽനിന്നുള്ള അസ്ഥികൾ എടുത്തുവെക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് യുവതി അസ്ഥി എടുക്കുകയും ഭവിന് കൈമാറുകയും ചെയ്തു. 2024-ൽ ആണ് രണ്ടാമത്തെ പ്രസവം നടന്നത്. യുവതിയുടെ വീട്ടിൽ മുറിക്കുള്ളിൽ വെച്ചാണ് പ്രസവം നടന്നതെന്നാണ് യുവാവ് പൊലിസിന് മൊഴിനൽകിയിരിക്കുന്നത്. ജനിച്ചയുടനേ ആൺകുഞ്ഞ് മരിച്ചതായി യുവതി അറിയിക്കുകയും ഭവിന്റെ വീട്ടിലേക്ക് മൃതദേഹവുമായി യുവതി എത്തുകയും ചെയ്തു. പിന്നീട് ഇവർ മൃതദേഹം കുഴിച്ചിട്ടു എന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.യുവതി തന്നെയും അപായപ്പെടുത്തുമോയെന്ന ഭയം കൊണ്ടാണ് കുഞ്ഞുങ്ങളുടെ അസ്ഥി കഷ്ണങ്ങളുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. അതേസമയം, യുവാവ് കൊണ്ടുവന്നത് അസ്ഥി കഷ്ണങ്ങൾ തന്നെയാണോയെന്ന കാര്യത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കാനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ മന്ത്രവാദമോ അന്ധവിശ്വാസമോ ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved