പാങ്ങിൽ ഒരു വയസുകാരന്റെ മരണം: മഞ്ഞപ്പിത്ത ലക്ഷണമുള്ളതായി പ്രാഥമിക വിവരം, കുഞ്ഞിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനക്ക് അയക്കും
Pulamanthole vaarttha
മലപ്പുറം: കാടാമ്പുഴ പാങ്ങിൽ മരിച്ച ഒരു വയസ്സുകാരന്റെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. കുഞ്ഞിന് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായി പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം കബറടക്കി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങള്‍ പരിശോധനക്ക് അയക്കും. ഈ പരിശോധന ഫലം വന്നതിനുശേഷമാകും മരണകാരണം വ്യക്തമാവുക. ഇന്നലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടക്കലിലെ വാടകവീട്ടിൽ വെച്ച് കുഞ്ഞു മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെ യോടെ കബറടക്ക ചടങ്ങുകളും നടന്നിരുന്നു. എന്നാൽ കുഞ്ഞിന് മതിയായ ചികിത്സ നൽകാത്തതാണ് മരണകാരണം എന്ന് പരാതി ഉയർന്നതോടെ കാടാമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് മാതാപിതാക്കള്‍ക്കെതിരെയുള്ള പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്ന വ്യക്തിയാണ്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്കാന് തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved