ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മൂന്നിയൂരിലെ മൂന്ന് വയസ്സുകാരി ഹംദാ ഫാത്വിമ.

Pulamanthole vaarttha
മൂന്നിയൂർ:ഓർമശക്തികൊണ്ട് മുതിർന്നവരെ പോലും ഇരുത്തും ഈ മോൾ. വയസ് മൂന്ന് ആകുന്നുള്ളൂവെങ്കിലും ഓർമശക്തിയിൽ മുതിർന്നവരെ പോലും പിന്നിലാക്കും ഈ കൊച്ചു മിടുക്കി . മൂന്നിയൂർ വെളിമുക്ക് കൂഫയിലെ ഊർപ്പാട്ടിൽ അബ്ദുൽ മുനീർ സഅദിയുടെയും ഉമ്മുഹാനിയുടെയും മകളായ ഹംദാ ഫാത്വിമയാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൗതുകമായിരിക്കുന്നത്. രണ്ട് വയസ് ആകുന്നതിന് മുമ്പ് തന്നെ കുട്ടി വീട്ടുകാർ ചൊല്ലും പോലെ ദിക്റുകൾ ഉരുവിടുന്നത് കേട്ടാണ് മാതാപിതാക്കൾ കുട്ടിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ഒരു വിശ്വാസി നിത്യോപയോഗത്തിൽ ചൊല്ലാറുള്ള മിക്ക ദിക്റുകളും കുട്ടി മന:പാഠമാക്കിയിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ബിസ്മി മുതൽ ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും ടോയ്ലറ്റിൽ കടക്കുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ വരെ കുട്ടി മന:പാഠമാക്കിയിട്ടുണ്ടായിരുന്നു. ഖുർആനിലെ ചെറിയ സൂറത്തുകളും ഈ കൊച്ചു മിടുക്കി കാണാതെ ഓതും. പിന്നീട് മാതാവ് പറഞ്ഞു കൊടുക്കുന്ന ഓരോ അക്ഷരങ്ങൾ വെച്ചും പാട്ടുകൾ പാടാൻ തുടങ്ങി. ചിത്രങ്ങളുടെ പേരുകൾ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലും പറഞ്ഞുകൊടുത്ത ശേഷം പിന്നീട് അവ കൃത്യമായി പറയുന്നു.
ചോദിക്കുന്ന വിവിധ വർണങ്ങളും തൊട്ടുകാണിച്ചു തരാൻ കുട്ടിക്ക് കഴിയും.അതിനിടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഹംദ ഫാത്വിമ ഇടം നേടിയത് . കുട്ടിയുടെ കഴിവ് ബോധ്യപ്പെട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കുട്ടിക്ക് സർട്ടിഫിക്കറ്റും മെഡലും കഴിഞ്ഞ ദിവസം നൽകി. കുട്ടിയെ സഹ്റതുൽ ഖുർആനിന് ചേർക്കാനാണ് ആഗ്രഹമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ഒരു വയസുള്ള അംന ബത്വൂൽ കൊച്ചനുജത്തിയാണ്.
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15)...
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന...
മലപ്പുറം∙ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകും...
© Copyright , All Rights Reserved