ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ തൊഴിച്ച് യുവാവ്, ഗര്‍ഭസ്ഥശിശു മരിച്ചു
Pulamanthole vaarttha
പത്തനംതിട്ട: തിരുവല്ലയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ പ്രതിയായ വിഷ്ണു ബിജു അറസ്റ്റിലായി. തിരുവല്ല കാരാത്രയിലാണ് സംഭവം നടന്നത്.കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവര്‍ വിവാഹം ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടര്‍ന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിംഗിലാണ് അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. പോലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവില്‍ പോയിരുന്നു. ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണോയെന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്.

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ്...
വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം....
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു. പത്തനംതിട്ട റാന്നി...
© Copyright , All Rights Reserved