യുഎഇയിൽ വിസിറ്റിങ് വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി

Pulamanthole vaarttha
ദുബൈ:യുഎഇയിൽ വിസിറ്റിങ് വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി . കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി , കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു .-സന്ദർശക വീസയിൽ എത്തുന്നവർ സന്ദർശന ലക്ഷ്യം , താമസ സ്ഥലം , ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചു വിമാനത്താവളങ്ങളിൽ ചോദിക്കും . വ്യക്തമായി ഉത്തരം പറയാത്തവർക്കു വിമാനത്താവളത്തിനു പുറത്തു കടക്കാനാവില്ല . -സന്ദർശക , വിനോദ സഞ്ചാര വീസകളിൽ എത്തുന്നവർക്കു ജോലി ചെയ്യാൻ അനുവാദം ഇല്ല . റിക്രൂട്മെന്റ് ഏജൻസിയും ട്രാവൽ ഏജൻസിയും സന്ദർശക വീസയിൽ ജോലി ഉറപ്പു നൽകിയാലും അതു നിയമവിരുദ്ധമാണ് . -തൊഴിൽ വീസയിൽ വരുന്നവർ എൻട്രി പെർമിറ്റിൽ യുഎഇയിൽ എത്തി ജോലിയിൽ ചേരാൻ ആവശ്യമായ വീസ നടപടികൾ പൂർത്തിയാക്കുകയാണു വേണ്ടത് .-സന്ദർശക വീസയിൽ വരുന്നവരുടെ ലക്ഷ്യം വിനോദ സഞ്ചാരമാണെങ്കിൽ താമസിക്കുന്ന ഹോട്ടലിന്റെ വിവരം , മടക്ക ടിക്കറ്റ് , രാജ്യത്തു ചെലവഴിക്കാൻ പണം എന്നിവ കരുതണം . -ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കാനാണു വരുന്നതെങ്കിൽ ഇവരുടെ വീസയുടെ പകർപ്പ് , പാസ്പോർട്ടിന്റെ പകർപ്പ് , വിലാസം , ഫോൺ നമ്പർ എന്നിവ കരുതണം . താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം.
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
© Copyright , All Rights Reserved