ദേശീയ പാത 66 ലെ കുരുക്കഴിഞ്ഞു, ഇനി 20 മിനിറ്റിനകം പറന്നെത്താം; തലശ്ശേരി-മാഹി ബൈപ്പാസ് യാഥാര്‍ഥ്യം
Pulamanthole vaarttha
തലശ്ശേരി :അഞ്ച് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി-മാഹി ബൈപ്പാസ് യാഥാര്‍ഥ്യം. ദേശീയപാത വഴി തലശ്ശേരി, മാഹി ടൗണുകൾ കടക്കാൻ ഒന്നര മണിക്കൂറോളം സമയമെടുത്ത നാളുകളാണ് ഇനി വെറും ഇരുപത് മിനിറ്റിലേക്ക് ചുരുങ്ങുന്നത് .ദേശീയപാത 66 ന്റെ ഭാഗമായ തലശ്ശേരി– മാഹി ബൈപാസ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നാടിന് തുറന്നു കൊടുത്തു.

ഇതോടെയാണ് മുഴപ്പിലങ്ങാട് മഠം ജംക്ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം താണ്ടാൻ ഇനി പരമാവധി 20 മിനിറ്റ് സമയം മാത്രം ആകുക.ബൈപാസ് തുറക്കുന്നതോടെ തലശ്ശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കഴിയുമെങ്കിലും മുൻപ് വാഹനങ്ങൾ പോയിരുന്ന പാതയിൽ വാഹനങ്ങൾ കുറയുന്നത് വ്യാപാര മേഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

ഈ മാറ്റം ഇരു പട്ടണങ്ങളുടെയും സാമ്പത്തിക മേഖലയെ ബാധിക്കാതിരിക്കാൻ പരിഹാരമായി വിനോദസഞ്ചാര പദ്ധതികൾ നിർദേശിച്ചത് ആശ്വാസത്തിന് വഴിയുണ്ട് .പൈതൃക നഗരങ്ങൾ എന്ന നിലയിൽ ഏറെ പ്രാധാന്യമുണ്ട് തലശ്ശേരിക്കും മാഹിക്കും രണ്ടു പട്ടണങ്ങൾക്കും. പ്രകൃതിസൗന്ദര്യവും ആവോളമുള്ളതുകൊണ്ട് ചരിത്രാന്വേഷികൾക്കു പുറമേ, സഞ്ചാരികളും തീർച്ചയായും ഒഴുകിയെത്തും.

തിരക്കൊഴിയുന്ന പാതകൾ വഴി സഞ്ചാരികളെ സ്വാഗതം ചെയ്യുകയും അവർക്ക് ഹൃദ്യമായ ആതിഥ്യമരുളി കൂടുതൽപേരെ ആകർഷിക്കുകയും ചെയ്യാം…

വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം....
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. നാലുപേർ മരിച്ചു. പത്തനംതിട്ട റാന്നി...
മേലാറ്റൂർ : മേലാറ്റൂരിൽ നാട്ടുകാരെ രീതിയിലാക്കി കാട്ടാന. കാടിറങ്ങി രണ്ടു ദിവസങ്ങളിലായി ജനങ്ങളെ ഭീതിയിലാക്കിയ കാട്ടാനയെ ഒടുവിൽ...
© Copyright , All Rights Reserved