സെൽഫി സ്പോട്ടും ഇരിപ്പിടവും ഒരുക്കി FFC ക്ലബ് പാറക്കടവ്
Pulamanthole vaarttha
കൂടിയിരിക്കലിലൂടെ സൗഹൃദങ്ങളും ബന്ധങ്ങളും തിരിച്ചു പിടിക്കാനായി സെൽഫി സ്പോട്ടും ഇരിപ്പിടവും ഒരുക്കി FFC ക്ലബ്
പാറക്കടവ് : സ്മാർട് ഫോണുകളിൽ സമയം കൊല്ലുന്ന ന്യു ജനറേഷന്റെ കാലത്ത് കുറച്ചുനേരത്തേക്കെങ്കിലും പോയകാലത്തെ കൂടിയിരിക്കലിലൂടെ സൗഹൃദങ്ങളും ബന്ധങ്ങളും തിരിച്ചു പിടിക്കാനായി പാറക്കടവ് അങ്ങാടിയിൽ മനോഹരമായ ഇരിപ്പിടവും സെൽഫി സ്പോട്ടും ഒരുക്കി മാതൃകയാവുകയാണ് പാറക്കടവ് FFC ക്ലബ് അംഗങ്ങൾ . അങ്ങാടിയിലെത്തുന്ന പ്രദേശത്തെ എല്ലാവർക്കുമായി അൽപ്പ സമയമെങ്കിലും നാട്ടുകാര്യങ്ങളും മറ്റും ചർച്ച ചെയ്യാനും സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കാനുമായിട്ടാണ് ചെമ്മല എ യു പി സ്കൂളിന്റെ മതിലിനോട് ചേർന്ന് മനോഹരമായ ഇരിപ്പിടമൊരുക്കിയിട്ടുള്ളത്.

സ്മാർട്ട് ഫോണുകളുടെ കാലമായതോടെ നാട്ടിൻ പുറങ്ങളിൽ നിന്നുപോലും കാണാ കാഴ്ച്ചയായ സൗഹൃദങ്ങളുടെ കൂടി ചേരലുകൾ തിരിച്ചുകൊണ്ടു വരിക എന്നതോടൊപ്പം പുതിയ കാലത്തെ ചർച്ചകളും സാമൂഹിക പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും ഈ ഇരിപ്പിടവും സെൽഫി സ്പോട്ടും ഉപകരിക്കുമെന്നാണ് ക്ലബ് ഭാരവാഹികൾ പറയുന്നത് . കഴിഞ്ഞ ദിവസം അങ്ങാടിയും പരിസരവും ശുചീകരിച്ചും ക്ലബ് അംഗങ്ങൾ മാതൃകയായിരുന്നു തുടർന്നും പ്രദേശത്തും സമീപപ്രദേശങ്ങളിലും നന്മയാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ ഒരുങ്ങുന്ന ക്ലബ് കാലങ്ങളായി പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved