സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകളുടെ പ്രായം 15ല്‍ നിന്ന് 22 വര്‍ഷമാക്കി നീട്ടി
Pulamanthole vaarttha
തിരുവനന്തപുരം: കേരളത്തിലെ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് സന്തോഷ വാർത്ത. സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകളുടെ പ്രായം 15ല്‍ നിന്ന് 22 വർഷമായി വർധിപ്പിച്ചിരിക്കുകയാണ്.ഇതോടെ, 22 വർഷം പൂർത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍ ആയോ, എല്‍.പി.ജി ആയോ, സി.എൻ.ജി ആയോ,എല്‍.എൻ.ജി ആയോ മാറ്റിയാല്‍ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കയാണ്.

നേരത്തെ ഇത് 15 വർഷം ആയിരുന്നു.കേരള മോട്ടോർ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വർഷമായി പരിമിതപ്പെടുത്തിയത്. 2020 നവംബർ മാസം പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായി നൂറുകണക്കായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ജീവിതോപാധി നഷ്ടപ്പെടുന്ന സ്ഥിതിയെ തുടർന്ന് ഓട്ടോറിക്ഷകള്‍ക്ക് രണ്ട് വർഷം കൂടി കാലാവധി നീട്ടി 2022ല്‍ ഉത്തരവുണ്ടാവുകയായി. സ്വകാര്യബസുകള്‍ക്ക് 22 വർഷം കാലപരിധിയുള്ളപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും അത്രയും കാലപരിധി വേണമെന്നത് ഓട്ടോ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു.

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ്...
കനത്ത മഴയിൽ വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലം ഒലിച്ചു പോയി വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്റെ ...
വളാഞ്ചേരി :വളാഞ്ചേരിയിൽ ട്രാൻസ്ജെൻഡർ യുവതിയെ കയറി പിടിക്കുകയും ദേഹോപദ്രവമേല്പിച്ചു പണവും ഫോണും കവരുകയും ചെയ്ത സംഭവത്തിൽ നിരവധി...
© Copyright , All Rights Reserved