ഗ്രാമീണ ടൂറിസത്തിൻറെ അനന്ത സാധ്യതകൾഉള്ളിലൊളിപ്പിച്ചു കുറുവയുടെ സൗന്ദര്യം

Pulamanthole vaarttha
മക്കരപ്പറമ്പ് : ഗ്രാമീണ ടൂറിസത്തിൻറെ അനന്ത സാധ്യതകൾ വേണ്ടുവോളം വാരിയണിഞ്ഞ ഭൂപ്രകൃതിയാണ് കുറുവ -മക്കരപ്പറമ്പ് പുഴക്കാട്ടിരി പഞ്ചായത്തുകളിലെ വിവിധ ഇടങ്ങൾ അതിൽത്തന്നെ കാഴ്ചക്ക് നിറകൺ സന്തോഷം നൽകുന്നതാണ് പച്ചപ്പട്ടണിഞ്ഞ കുറുവ ഗ്രാമത്തിൻ്റെ സൗന്ദര്യം. അതിനാൽ തന്നെ ഇവിടുത്തെ അതിവിശാലമായ വയലുകളുടെ സൗന്ദര്യം നുകരാൻ ധാരാളമാളുകളാണ് എത്തുന്നത്.
കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ് പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാടശേഖരങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, കുന്നിൻ പുറങ്ങൾ, വെള്ളച്ചാട്ടങ്ങൾ ഇവയൊക്കെ കൊണ്ട് ഈ നാട് അനുഗ്രഹീതമാണ്.
വള്ളുവനാട് രാജസ്വരൂപത്തിൻ്റെ സ്വന്തമായ പച്ചത്തുരുത്താണ് കുറുവദേശം. വള്ളുവക്കോനാതിരിയായി രുന്നു രാജാവ്. അവിഭക്ത പാലക്കാട് ജില്ലയിൽ ആദ്യം നിലവിൽവന്ന പഞ്ചായത്തുകളിൽ ഒന്നാണ് കുറുവ. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോൾ കുറുവ മലപ്പുറം ജില്ലയുടെ ഭാഗമായി. കോഴിക്കോടിനും പാലക്കാടിനും മധ്യേ മലപ്പുറം ജില്ലയെന്ന ആശയം ആദ്യം രൂപപ്പെടുന്നത് കുറുവ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാങ്ങിലെ പി.കെ. ബാപ്പുട്ടിയുടെ ചിന്തയിലാണ് . കുറുവയിലെ കരിഞ്ചാ പാടി പാടശേഖരമാണ് മലപ്പുറം ജില്ലയുടെ നെല്ലറ ഇവിടുത്തെ കണിവെള്ളരി അടക്കമുള്ള കാർഷിക വിളകൾ കേരളീയർക്ക് സുപരിചിതവുമാണ് മനകളും പഴയ നാലുകെട്ടുകളും ഏറെയുള്ള കുറുവ ഇന്നും ഹരിത ഭംഗി കാത്തുസൂക്ഷിക്കുന്ന ജില്ലയിലെ കാർഷിക ഭൂപടത്തിലെ വേറിട്ട ദേശമാണ് .
കുന്നിൻ പ്രദേശങ്ങളും ചരിത്രമുറങ്ങുന്ന പാറക്കെട്ടുകളും, വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന ഈ ഗ്രാമ ഭൂമികയിൽ ഗ്രാമീണ ടൂറിസത്തിന്റെ അനന്ത സാധ്യതകൾക്ക് ബന്ധപ്പെട്ടവർ കൈപിടിച്ചാൽ ഭാവിയിൽ ഈ നാടിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ വാതിലുകൾ തുറക്കപ്പെടും . നിലവിൽ പുഴക്കാട്ടിരി, കുറുവ, മക്കരപറമ്പ, കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഉൾപ്രദേശങ്ങളിലെ പുഴയോട് ചേർന്നുള്ള പാതയോരവും
രാമപുരം ചൊവ്വാണ പുഴയോരം, നാറാണത്ത് കാറ്റാടിപ്പാടം, മക്കരപറമ്പ, കുറുവ പാടം ഉൾപ്പെടെയുള്ള വയലോരങ്ങളെല്ലാം പാലൂർക്കോട്ട വെള്ളച്ചാട്ടം, കുറുവ മൂത്ത്യാരു കുണ്ട് വെള്ളച്ചാട്ടം, മീനാർകുഴി, മുണ്ടക്കോട് കുന്നിൻ പ്രദേശങ്ങൾ, നാറാണത്ത് കാറ്റാടി പാടം, കരിഞ്ചാപ്പാടി കാർഷിക പ്രദേശങ്ങൾ, പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പടപ്പറമ്പ്, ടിപ്പു സുൽത്താന്റെ ചരിത്രമുറ ങ്ങുന്ന പാലൂർ കോട്ട
ബ്രിട്ടീഷുകാർക്കെതിരെ സമര ഒളിപ്പോരാളികൾ ഒത്തുകൂടിയിരുന്ന ചരിത്രമുള്ള പാറ കെട്ടുകൾ തുടങ്ങിയ സ്ഥലങ്ങൾ ഇന്ന് പ്രദേശിക വിനോദ സഞ്ചാരികളുടെ മുഖ്യ ആകർഷകങ്ങളാണ് മൺസൂൺ കാലമാകുന്നതോടെ പതിന്മടങ്ങ് സൗന്ദര്യം വാരിയണിയുന്ന കുറുവയും സമീപ പ്രദേശങ്ങളും റീൽസുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യലിടത്തും വൈറലാണ്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved