9-ാം ക്ലാസിലെ പ്രണയം സമദിനെ കൊണ്ടെത്തിച്ചത് അതിസമ്പന്നതയിലേക്ക്, 19-ാം വയസില്‍ വരുമാനം 10 ലക്ഷം രൂപ

Pulamanthole vaarttha
അറിയാം കുന്നംകുളം സ്വദേശിയും ജി സി സി യിലാകമാനം വ്യാപിച്ച് കിടക്കുന്ന ഖത്തറിലെ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സമദിന്റെ വിജയ പാത
ദോഹ: പ്രണയം കാരണം ജീവിതം നഷ്ടപ്പെട്ട നിരവധി പേരെ നമുക്ക് അറിയാം. എന്നാല്‍ ആത്മാര്‍ത്ഥ പ്രണയം കാരണം ജീവിതം വെട്ടിപ്പിടിച്ച് കോടീശ്വരനായി മാറിയ ആള്ക്കാര് അപൂര്‍വമായിരിക്കും. ആ അപൂര്‍വതക്കൊപ്പം ചേര്‍ത്ത് വെക്കാവുന്ന പേരാണ് കുന്നംകുളം സ്വദേശിയും മിഡില്‍ എസ്റ്റേറ്റിലാകമാനം വ്യാപിച്ച് കിടക്കുന്ന ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സമദിന്റേത്. ഒമ്പതാം ക്ലാസില്‍ സഹപാഠിയോട് തോന്നിയ പ്രണയമാണ് സമദിനെ ഇന്ന് ഖത്തറിലെ അതിസമ്പന്നരില്‍ ഒരാളാക്കിയത് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠിയോട് കടുത്ത പ്രണയമായിരുന്നു സമദിന്. പ്രണയം പെണ്‍കുട്ടിയോട് പറയുന്നതിന് പകരം നേരെ ആ കുട്ടിയുടെ വീട്ടില്‍ പോയി കാര്യം പറഞ്ഞു. ഇപ്പോള്‍ പഠിക്കേണ്ട സമയമാണെന്നും ജോലി നേടി കാശുകാരനായി വരുമ്പോള്‍ നോക്കാമെന്നുമായിരുന്ന സമദിനോട് കുട്ടിയുടെ മാതാവ് പറഞ്ഞത്.
അതാണ് സമദിന്റെ തലവര തന്നെ മാറ്റി മറിച്ചത് എന്നാണ് തന്നെ ഇന്റർവ്യൂ ചെയ്യാൻ എത്തിയ യൂട്യൂബ് ചാനലിനോട് സമദ് പറഞ്ഞത് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ വിറ്റ് പഠിക്കാനുള്ള കാശ് കണ്ടെത്തിയിരുന്ന സമദ് പ്ലസ് ടു കഴിഞ്ഞതോടെ പഠനം ഉപേക്ഷിച്ചു. ഖത്തറില്‍ എയര്‍ഫോഴ്സില്‍ ജീവനക്കാരനായിരുന്നു സമദിന്റെ പിതാവ്. മൂന്ന് സഹോദരങ്ങളും മാതാവും അടങ്ങുന്നതായിരുന്നു സമദിന്റെ കുടുംബം. പഠനം നിര്‍ത്തിയ സമദ് മാതാവ് വഴി പിതാവിന്റെ കൈയില്‍ നിന്ന് 6500 രൂപ വാങ്ങിച്ച് ഒരു പഴയ കാര്‍ സ്വന്തമാക്കി. രാത്രി സമയങ്ങളില്‍ ഈ കാറോടിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്തു. ആ ജോലിക്കിടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിരവധി പേരുമായി അടുത്തു. പകല്‍ സമയങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട് ആരംഭിച്ച് പതിയെ ആ മേഖലയിലേക്ക് കാലെടുത്തുവെച്ചു. 18-ാം പിറന്നാളിന് ട്രൂത്ത് ഗ്രൂപ്പ് എന്ന സ്വന്തം കമ്പനി രജിസ്റ്റര്‍ ചെയ്തു. 19-ാം വയസില്‍ 10 ലക്ഷം രൂപ പ്രതിമാസ വരുമാനമുള്ള ആളായി സമദ് മാറി.ഒട്ടും വൈകിയില്ല, നേരെ അന്നത്തെ ആ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വീണ്ടും പെണ്ണ് ചോദിച്ചു.
രണ്ടാമതൊന്നാലോചിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനും സമയം വേണ്ടായിരുന്നു. അങ്ങനെ സമദ് തന്റെ പ്രണയിനിയെ സ്വന്തമാക്കി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ ബന്ധം അധികം നീണ്ടുനിന്നില്ല. ചെറുക്കന് പെണ്ണിന്റെ വീട്ടില്‍ കഴിയണം എന്ന വ്യവസ്ഥ കാരണം ഒരുമാസത്തിനുള്ളില്‍ ബന്ധം വേര്‍പിരിഞ്ഞു. പിന്നീട് ഉമ്മയുടെ സഹോദരിയുടെ മകളാണ് സമദിന്റെ ജീവിതത്തിലേക്ക് വന്നത്. ഇതിനിടെ സമദിന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്ന് പന്തലിച്ചു. ഹോസ്പിറ്റാലിറ്റിക്ക് പുറമെ 22-ാം വയസില്‍ 500 ലേറെ കാറുകളുമായി കാര്‍ റെന്റല്‍ കമ്പനി തുടങ്ങുന്ന ഗള്‍ഫിലെ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി സമദ് മാറി. 35 കാരനായ സമദ് ഇന്ന് മിഡില്‍ ഈസ്റ്റിലെ ഏറ്റവും സക്സസായ യുവസംരംഭകരില്‍ ഒരാളാണ്.
റെസ്റ്റോറന്റ്, സിനിമാ, ഫാര്‍മസി മേഖലയിലും സമദ് കഴിവ് തെളിയിച്ചു. കലാമൂല്യമുള്ള സിനിമകള്‍ വിതരണത്തിന് എത്തിച്ച് കൊണ്ട് ഖത്തറില്‍ നിന്നുള്ള ആദ്യത്തെ ഫിലിം ഡിസ്ട്രിബ്യൂട്ടീവ് കമ്പനിയായി ട്രൂത്ത് ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറി. കൊവിഡ് കാലത്ത് 50 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിട്ടും സമദ് പിടിച്ചുനിന്നു. പരാജയങ്ങളില്‍ തിരിഞ്ഞോടരുത് എന്നാണ് സമദിന്റെ വിജയമന്ത്രം. ഖത്തറില്‍ മൂന്ന് തലമുറയോടൊപ്പം കൂട്ടുകുടുംബമായി കഴിയുകയാണ് സമദ്.
പണ്ട് ടാക്സി ഓടിച്ച കാലത്തിലേക്ക് തിരികെ പോകാന്‍ അധികം സമയമൊന്നും വേണ്ട എന്ന് സമദിന് നന്നായി അറിയാം. അതിനാല്‍ തന്റെ ഇന്നത്തെ നേട്ടത്തില്‍ അഹങ്കരിക്കാതെ എല്ലാം ദൈവത്തിന്റെ കാരുണ്യത്താല്‍ എന്ന് പറയുകയാണ് സമദ്. ഇന്ന്എത്തുന്ന മമ്മുട്ടിയുടെ ഭ്രമയുഗം അടക്കം നിരവധി സിനിമകളുടെ ജി സി സി യിലെ വിതരണക്കാരായ Truth Global Films ൻറെ അമരക്കാരനായ സമദ് കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോക കപ്പ് സംഘാടനത്തിലെ പ്രധാന സാനിദ്യമായും തിളങ്ങിയിരുന്നു