ജോർദാനെ തറ പറ്റിച്ച് ഏഷ്യൻ കപ്പുയർത്തി ഖത്തർ
Pulamanthole vaarttha
അക്രം അഫീഫിന് ഹാട്രിക്.
ദോഹ : ലുസെയ്ൽ (ഖത്തർ) അക്രം അഫീഫിൻ്റെ ഹാട്രിക് ഗോൾ നേട്ടത്തിന്റെ കരുത്തിൽ എഎഫ്സി ഏഷ്യൻ കപ്പ് ഫൈനലിൽ ഖത്തറിന് തകർപ്പൻ ജയം. ലഭിച്ച മൂന്ന് പെനാൽറ്റികളും ലക്ഷ്യത്തിലെത്തിച്ചാണ് അഫീഫ് ഹാട്രിക് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ഖത്തർ തുടർച്ചയായ രണ്ടാം കപ്പുയർത്തിയത്. അട്ടിമറി പ്രകടനങ്ങളിലൂടെ ഫൈനലിൽ എത്തിയ ജോർദാൻ,
ഇടയ്ക്ക് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഖത്തറിനോട് പൊരുതി ജയിക്കാനായില്ല. 22, 73 മിനിറ്റുകളിലും ഇഞ്ചറി ടൈമിലും (90+5) ലഭിച്ച പെനാൽറ്റികളാണ് അഫീഫ് ഗോളാക്കി മാറ്റിയത്. 67-ാം മിനിറ്റിൽ യാസൻ അൽനയിമത്ത് ആണ് ജോർദാനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയിൽ 1-0ന് മുന്നിൽ നിന്ന ഖത്തറിനെതിരെ 67-ാം മിനിറ്റിൽ ഗോൾ നേടിയതോടെ ജോർദാൻ ഒപ്പമെത്തി. എന്നാൽ പിന്നീട് രണ്ടു തവണ കൂടി അഫീഫ് ഗോൾ വല കുലുക്കിയതോടെ ഖത്തർ കിരീട നേട്ടത്തിലെത്തുകയായിരുന്നു.തുടക്കം മുതൽതന്നെ ആവേശം നിറഞ്ഞ മത്സരത്തിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 21-ാം മിനിറ്റിൽ ബോക്സിനുള്ളിൽവെച്ച് ജോർദാൻ താരം നസീബ്, അക്രം അഫീഫിനെ പിന്നിൽനിന്ന് ഫൗൾ ചെയ്തു. ഇത് വാർ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ പെനാൽറ്റി വിധിച്ചു. ബോക്സിന്റെ ഇടതുമൂലയിലേക്ക് അക്രം അഫീഫ് ഉതിർത്ത ഷോട്ട് ജോർദാൻ ഗോളിക്ക് ഭേദിക്കാനായില്ല). ഒന്നാംപകുതി ആ നിലയിൽത്തന്നെ അവസാനിച്ചു.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved