കുന്തിപ്പുഴയുടെ തീരത്ത് വരുന്നൂ, ഉല്ലാസകേന്ദ്രം
Pulamanthole vaarttha
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയുടെ തീരത്ത് ചക്കരകുളമ്പില്‍ വിശ്രമ – ഉല്ലാസകേന്ദ്രം നിര്‍മിക്കാന്‍ തീരുമാനം. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങളെല്ലാമുള്ള കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. വാഹനപാര്‍ക്കിങ്ങിനുള്ള സ്ഥലവും പദ്ധതി പ്രദേശത്തേക്കുള്ള റോഡുമുണ്ട്. കൂടാതെ കുന്തിപ്പുഴയുടെ പ്രകൃതിസൗന്ദര്യവും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാമെന്നതാണ് പ്രത്യേകത.ആദ്യഘട്ടം തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിലമൊരുക്കല്‍ പ്രവൃത്തികള്‍ ഉടനെ തുടങ്ങും. മഴക്കാലത്തിന് മുമ്പ് ഹാപ്പിനെസ് പാര്‍ക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം.

മൂന്നരയേക്കർ പുറമ്പോക്ക് ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയത്. ഇവിടെ നേരത്തെ വാതകശ്മശാന ത്തിനായി വിനിയോഗിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പരിഗണിച്ചിരുന്നുവെങ്കിലും പ്രദേശവാസികളുടെ എതി ർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. നിർദിഷ്ടഭൂമിയിൽ ഉല്ലാസ കേന്ദ്രം നിർമിക്കുകയെന്നത് പഞ്ചാ യത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് രൂപരേഖ തയാറാക്കി നൽകുകയും ചെയ്തിരുന്നു. 2018ൽ ഡി.ടി.പി.സി അധികൃതർ സ്ഥലപരിശോധന നടത്തി. ആ വർഷമുണ്ടായ പ്രളയത്തിൽ ഭൂമിയുടെ കുറച്ച് ഭാഗത്ത് വെള്ളം കയറിയിരുന്നു. ഇതിനാൽ കോടികൾ ചെലവഴിച്ചുള്ള വിശ്രമ ഉല്ലാസകേന്ദ്രം ഗുണ കരമാകില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു. പഞ്ചായത്തിന് പദ്ധതി നടപ്പിലാക്കാനാകുമെന്നും അറിയിച്ചു. ഇതിനിടെ ഓരോ പഞ്ചായത്തിലും ഹാപ്പി നെസ് പാർക്ക് തുടങ്ങണമെന്ന സർക്കാർ നിർദേശവും വന്നതോടെ വിശ്രമ ഉല്ലാസ കേന്ദ്രം സ്ഥാപിക്കുന്ന തിനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് അധികൃതർ വേഗത്തിലാക്കി.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved