സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന് കന്നഡ മണ്ണില്‍ പ്രൗഢ സാക്ഷ്യം
Pulamanthole vaarttha
നൂറാം വാര്‍ഷികം: 6 പദ്ധതികള്‍ പ്രഖ്യാപിച്ചു…
ബംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന് കന്നഡ മണ്ണില്‍ പ്രൗഢ സാക്ഷ്യം. ആത്മീയ മഹാ പണ്ഡിത സഭയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ബംഗളൂരു പാലസ് മൈതാനം വേദിയായപ്പോള്‍ ഈ സായാഹ്നം പുതുചരിതത്തിന്റേതുകൂടിയായി. പതിനായിരങ്ങള്‍ സംഗമിച്ച സമ്മേളനം ഭാഷാ വൈവിധ്യത്തിന്റെയും വേദിയായി. ആദര്‍ശ പണ്ഡിതസഭയുടെ നായകന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാരും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പണ്ഡിതസഭയുടെ കേന്ദ്ര അംഗങ്ങളും വേദിയില്‍ എത്തിയപ്പോള്‍ അന്തരീക്ഷം ആകെ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി. സമസ്ത വൈസ് പ്രസിഡന്റ് നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. വൈകിട്ട് നാലുമണിയോടെ തന്നെ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചു.
***********************************

സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനത്തില്‍ ആറ് കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. സമസ്ത കേന്ദ്ര മുശാവറ യോഗത്തില്‍ തീരുമാനിച്ച ആറ് പദ്ധതികളാണ് തങ്ങള്‍ പ്രഖ്യാപിച്ചത്. പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കല്‍. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കല്‍. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏകോപിപ്പിക്കുന്നതിന് അന്തര്‍ദേശീയ തലത്തില്‍ കോ ഓഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്കല്. ബംഗളൂരു കേന്ദ്രമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കല്‍.

സമസ്തയുടെ നിലവിലുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കല്. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കല്‍. അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്ശങ്ങള്ക്ക് വിധേയമായി പ്രബോധന രംഗത്ത് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍. എന്നീ കര്‍മപദ്ധതികളാണ് ബംഗളൂരു പാലസ് മൈതാനിയിലെ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിൽ ജിഫ്രി തങ്ങള്‍ പ്രഖ്യാപിച്ചത് .

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved