അച്ഛനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം: വണ്ടൂരിൽ മകൻ അറസ്റ്റിൽ…

Pulamanthole vaarttha
വണ്ടൂർ :അച്ഛനെ കാറിടിപ്പിച്ചു ഗുരുതരമായി പരുക്കേൽപിച്ച സംഭവത്തിൽ മകൻ നടുവത്ത് നെല്ലേങ്ങര സുദേവിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ വിമുക്തഭടൻ നെല്ലേങ്ങര വാസുദേവൻ (65) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടുവത്ത് പുന്നപ്പാല സർവീസ് സഹകരണ ബാങ്കിനു മുന്നിലായിരുന്നു അപകടം. നേരത്തേ വീട്ടിൽ വഴക്കുണ്ടായതായി പറയുന്നു.
നടുവത്തെത്തിയ വാസുദേവൻ ബാങ്കിനു മുന്നിലൂടെ നടന്നുപോകുമ്പോൾ സുദേവ് കാറിടിപ്പിച്ചതായാണ് പറയുന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് വാസുദേവനെ ആശുപത്രിയിൽ എത്തിച്ചത്. കാർ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച സുദേവിനെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. വധശ്രമത്തിനു കേസെടുത്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved