മങ്കട പൂക്കോടൻ മല – മലപ്പുറത്തിന്റെ സ്വന്തം മീശപുലി മല

Pulamanthole vaarttha
മങ്കട :മൂന്നാറിലെ മീശപ്പുലിമല പ്രശസ്തമാണ്. മലപ്പുറം ജില്ലയിലുമുണ്ട് മനം മയക്കുന്ന കാഴ്ചകളുമായി ഇതുപോലൊരു മല. ചരിത്ര ശേഷിപ്പുകളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും മലയോരം. മങ്കട പഞ്ചായത്തിലെ കുരങ്ങൻചോല, ചേരിയം മലയുടെ ഉച്ചിയിൽ നിലകൊള്ളുന്ന കൊടികുത്തിക്കല്ല്, കിഴക്കുഭാഗത്തെ പൂക്കോടൻമല എന്നിവയു ൾക്കൊള്ളുന്ന പ്രദേശങ്ങൾ ടൂറിസം വികസന ത്തിന്റെ അനന്തസാധ്യതകൾ നിറഞ്ഞതുകൂടി യാണ്. ഈ വശ്യ സുന്ദര ഭൂമികയിൽ കളകളാരവമൊഴുകുന്ന ജലസ്രോതസ്സുകളുടെ ഉറവിടങ്ങളെമ്പാടുമുണ്ട് മൂന്നാം വാർഡിൽ കുരങ്ങൻചോല പ്രദേശത്ത്. കോടമഞ്ഞ് പുതച്ചുറങ്ങുന്ന കുന്നുകളും മഴക്കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടങ്ങളും ഇവിടെ കാഴ്ചവിരുന്നൊരുക്കുന്നു.
ചേരിയംമലയോട് ചേർന്ന ഉയർന്ന പ്രദേശമായതിനാൽ തണുപ്പുള്ള കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും വെള്ളച്ചാട്ടങ്ങളും ഒന്നിച്ചാസ്വദിക്കാം.ഇതിനോട് ചേർന്ന് രണ്ടു കിലോമീറ്റർ മുകളിലേക്ക് കയറിയാൽ ഈയിടെ ചെകുത്താൻ പാറ എ ന്ന് ഖ്യാതി നേടിയ പുളിച്ചിക്കല്ലിൽ നിന്നുള്ള മേ ഘക്കൂട്ടങ്ങൾക്ക് മുകളിലൂടെയുള്ള കാഴ്ച മൂന്നാറിലെ മീശപ്പുലിമലയോട് സാദൃശ്യമുള്ളതാണ്.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ കണ്ട് ആയിരക്കണക്കിന് സന്ദർശകരാണ് കഴിഞ്ഞ വർഷം ഈ ഭാഗത്തേക്ക് ഒഴുകിയെത്തിയത്.എന്നാൽ, പാറയുടെ മുകളിൽ കയറുന്നത് അപകടകരമായതിനാലും മറ്റു സുരക്ഷ സംവിധാന ങ്ങൾ ഇല്ലാത്തതിനാലും പിന്നീട് ഈ ഭാഗത്ത് സന്ദർശകർക്ക് വിലക്കേർപ്പെടുത്തി.മുൻ എം.എൽ. എ ടി.എ. അഹമ്മദ് കബീറിൻ്റെ നിർദേശത്തെ തു ടർന്ന് ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയും കെ.ടി.ഡി.സി സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
സമുദ്ര നിരപ്പിൽനിന്ന് 2011 അടി ഉയരത്തിൽ നി ൽക്കുന്ന കൊടികുത്തികല്ല് പ്രദേശവും അതി നോടനുബന്ധിച്ച് വനം വകുപ്പ് ഭൂമിയും ഉപയോ ഗപ്പെടുത്തി ഇക്കോ ടൂറിസം വികസനം സാധ്യമാ ക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
നൂറ്റാണ്ടിന്റെ ചരിത്രമുള്ള ചേരിയം മലയിലെ ആ ദിവാസി ജീവിതത്തിൻ്റെ ശേഷിപ്പുകളായ പെരക്കല്ല്, കള്ളിക്കൽ പാറമട,
ആവൽ മട, പെരുമ്പറമ്പിലെ അയിരുമടകൾ, തുടങ്ങിയ ചരിത്ര ശേഷിപ്പുകളും മലബാർസമര കാലത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെയും മാപ്പിള പോരാളികളുടെയും ഒളിത്താവള ങ്ങൾ, രക്തസാക്ഷികളുടെ ഖബറിടങ്ങൾ, വള്ളു വക്കോനാതിരിമാരുടെ ചരിതം പറയുന്ന കോവിലകങ്ങൾ, ബീരാൻ ഔലിയയുടെ ചരിത്രമുറങ്ങുന്ന വെള്ളിലയിലെ ഓട്ടുപാറ, കട്ക സിറ്റി തുടങ്ങി യവയും ഉൾപ്പെടുത്തി ടൂറിസം സാധ്യതകൾ
മങ്കടയിൽ നിലനിൽക്കുന്നുണ്ട്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved