കനോലി പ്ലോട്ടിലെ രുചിവിരുന്നിന് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് അംഗീകാരം

Pulamanthole vaarttha
നിലമ്പൂര്‍: ജില്ലയുടെ ഇക്കോ ടൂറിസം ഭൂപടത്തില്‍ ഇടമുള്ള കനോലി പ്ലോട്ടിന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് അംഗീകാരം. മനോഹര കാഴ്ച വിരുന്നൊരുക്കി കടന്നു പോകുന്ന കോഴിക്കോട്- നിലമ്പുര്‍- ഊട്ടി പാതക്ക് അരികു ചേര്‍ന്നുള്ള വഴിയോര കച്ചവടക്കാര്‍ക്കാണ് അംഗീകാരം. കാനോലി പ്ലോട്ടിലെ മുഴുവൻ കച്ചവടങ്ങളും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നേടിയവരാണ്.
ജീവനക്കാര്‍ എല്ലാവരും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുമാണ്. ഇതില്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കിയ 15 കച്ചവടക്കാര്‍ക്കാണ് അംഗീകാരം നല്‍കിയത്. ഉപയോഗിക്കുന്ന വെള്ളം ഭക്ഷ്യ സുരക്ഷ മാനദണ്ഡം അനുസരിച്ചുള്ളതും ജീവനക്കാര്‍ ഭക്ഷ്യ സുരക്ഷ ഫോസ്ടാക്ക് [fostac] ട്രെയിനിങ് നേടിയതും ഓഡിറ്റിങ് സമയത്ത് പരിഗണിക്കുകയുണ്ടായി. ഈ പാതയിലൂടെ കടന്നു പോകുന്ന സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണിത്. സാമൂഹിക മാധ്യമങ്ങളില്‍ കനോലി പ്ലോട്ടില്‍ നിന്നുള്ള വിഡിയോകള്‍ തരംഗമാകാറുണ്ട്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved