പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനം ; ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ ഗതാഗത നിയന്ത്രണം

Pulamanthole vaarttha
ആദര്‍ശ വീഥിയില്‍ അച്ചടക്കത്തോടെ ; പ്രൗഢമായി ജാമിഅ ഗ്രാന്റ്സല്യൂട്ട്.
പെരിന്തൽമണ്ണ : പട്ടിക്കാട് ജാമിഅ: നൂരിയ്യ സമാപന സമ്മേളനം നടക്കുന്ന നാളെ (07-01-2024) ഞായറാഴ്ച വൈകിട്ട് 4 മണി മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാണ്ടിക്കാട് ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മേലാറ്റൂർ- കാര്യവട്ടം -മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണം.
പെരിന്തൽമണ്ണയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം – ഒരാടംപാലം – വലമ്പൂർ – പട്ടിക്കാട് വഴി പാണ്ടിക്കാട്ടേക്ക് പോകണം. അലനല്ലൂർ ഭാഗത്ത് നിന്നും വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്ക് വരുന്ന വാഹനങ്ങളും കാര്യവട്ടം – മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്ക് പോകണം എന്ന് പോലീസ് അറിയിച്ചു.
ആദര്‍ശ വീഥിയില്‍ അച്ചടക്കത്തോടെ ; പ്രൗഢമായി ജാമിഅ ഗ്രാന്റ്സല്യൂട്ട്.
ഫൈസാബാദ് (പട്ടിക്കാട്):ആദര്‍ശ വീഥിയില്‍ കര്‍മ്മ സജ്ജരാവാന്‍ പ്രതിജ്ഞ പുതുക്കി ജാമിഅ ഗ്രാന്റ് സല്യൂട്ട്. ജാമിഅ നൂരീയ്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കോഡിനേഷന്‍ ഓഫ് ജാമിഅ: ജൂനിയര്‍ കോളജുകളുടെ ഗ്രാന്‍ഡ് സല്യൂട്ട് നടന്നത്. പ്രബോധന രംഗത്ത് അറിവും അച്ചടക്കവും കൈമുതലാക്കി പാരമ്പര്യവഴിയില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന പ്രതിജ്ഞ പുതുക്കിയാണ് സമ്മേളന നഗരിയില്‍ ഗ്രാന്റ്സല്യൂട്ട് നടന്നത്. പഠന പുരോഗതിക്കായി കഴിവു ഉപയോഗപ്പെടുത്തുന്നതോടൊപ്പം ദീനി പ്രബോധനത്തിനും സാമൂഹിക സേവനത്തിനും രാഷ്ട്രക്ഷേമത്തിനും ജീവിതം സമര്‍പ്പിക്കുമെന്നു പ്രഖ്യാപിച്ച വിദ്യാര്‍ഥികള്‍ ഫലസ്തീനിലെ ഇസ്റയേല്‍ സയണിസ്റ്റ് നരനായാട്ടില്‍ രക്ഷസാക്ഷികളായവര്ക്കും പോരാടികൊണ്ടിരിക്കുന്നവര്ക്കും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു ജാമിഅ: നൂരിയ്യ:യുമായി അഫിലിയേറ്റ് ചെയ്ത അറുപത് സ്ഥാപനങ്ങളിലെ 5082 വിദ്യാര്‍ത്ഥികളാണ് ഗ്രാന്റ് സല്യൂട്ടില്‍ അണിനിരന്നത്.
തൂവെള്ള വസ്ത്രമണിഞ്ഞ് അച്ചടക്കത്തോടെ അക്ഷരനഗരിയില്‍ അണിനിരന്ന അയ്യായിരത്തിലേറെ വിദ്യാര്‍ഥികളുടെ സംഗമം അക്ഷരാര്‍ത്ഥത്തില്‍ അഹ്ലുസുന്നയുടെ അജയ്യത വിളിച്ചോതുന്നതായിരുന്നു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സല്യൂട്ട് സ്വീകരിച്ചു സന്ദശം നല്കി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്ല മുജ്തബ ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ടിച്ച് ദാരിമി ഏപ്പിക്കാട് സംസാരിച്ചു..
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved