ഇന്ന് ലോക ടൂറിസം ദിനം പാലൂർ കോട്ടയുടെ സ്വപ്നങ്ങൾക് ഇന്നും ചിറക് മുളച്ചില്ല

Pulamanthole vaarttha
ചിതലരിച്ച ചരിത്രത്താളുകളിൽ ഓർമ്മയുടെ ഓരം പറ്റിയുറങ്ങുന്ന വള്ളുവനാടൻ വീര കഥകളിലെ പാലൂർ കോട്ടയും പരിസര പ്രദേശങ്ങളും ഇന്നും ശോചനീയാവസ്ഥയിൽ
പുഴക്കാട്ടിരി : ഇത് പാലൂർ കോട്ട – മൈസൂർ സിംഹം ടിപ്പുവിൻറെ കാലടിപ്പാടുകൾ പതിഞ്ഞ ഈ ചരിത്ര ഭൂമി ജില്ലയിലെ അറിയപ്പെടുന്ന ടൂറിസം കേന്ദ്രമാക്കാമായിരുന്നിട്ടും.ബന്ധപെട്ടവരാരും തിരിഞ്ഞു നോക്കാതെ വിസ്മൃതിയിലാണ്ടു പോകുന്നത് യാത്രയോടൊപ്പം പ്രകൃതിയെയും ചരിത്രത്തെയും പ്രണയിക്കുന്നവർക്ക് വലിയ നിരാശ സമ്മാനിക്കുന്നു . മഴക്കാല മായാൽ മാത്രം ഇവിടെ യെത്തുന്ന നൂറുകണക്കിനാളുകൾക്ക് ശരിയായ രീതിയിൽ മുന്നറിയിപ്പ് ഫലകങ്ങളോ നേരാം വണ്ണം റോഡ് പോലുള്ള പ്രാഥമിക സൗകര്യങ്ങളോ ഒരുക്കാതെ ബന്ധപ്പെട്ടവർ ഈ മനോഹരമായ പ്രകൃതി ഭംഗിയെ മറവിയിലേക്ക് തള്ളി വിടുകയാണ് – പുലാമന്തോൾ – പുഴക്കാട്ടിരി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളായ മാലപ്പറമ്പ് -പാലൂർ കോട്ട – പാലൂർ കോട്ട വെള്ളച്ചാട്ടം എന്നിവ കേരള ടൂറിസം കൗൺസിലിലേക്ക് പ്രൊമോട്ട് ചെയ്ത് ആവശ്യമായ സൗകര്യങ്ങളൊരുക്കിയാൽ .ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ വള്ളുവനാടൻ ചരിത്ര ഗാഥകൾക്കൊരു മുതൽകൂട്ടാവുമത്. നൂറ്റാണ്ടുകൾക്കു മുൻപ് ടിപ്പുവിൻറെ കാലത്ത് നിർമിച്ച കുളത്തിൽ നിന്നുമുത്ഭവിച്ചു കിഴക്കാംതൂക്കായ കുന്നിൻചെരുവിലൂടെ മീറ്ററുകൾ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടവും മറഞ്ഞു കിടക്കുന്ന ചരിത്ര മുറങ്ങുന്ന കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി കള കളാരവം മുഴക്കി പാഞ്ഞു പതഞ്ഞൊഴുകുന്ന കാട്ടാറിൻറെ പരിശുദ്ധതയിലലിഞ്ഞ പാലൂർകോട്ട വെള്ളച്ചാട്ടത്തിൻറെ പ്രകൃതി സൗന്ദര്യം അടുത്തറിയാനാണ് പാലൂർകോട്ടയിലേക്കു ദൂരെ ദിക്കുകളിൽനിന്നുപോലും കേട്ടറിഞ്ഞു ആളുകളെത്തുന്നത്. അവധിനാളുകളിലുമാണ് ഇവിടേ ഏറേയും സഞ്ചാരികളെത്തുന്നത് പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന കടുങ്ങപുരം പള്ളിക്കുളമ്പിനും . മാലാപറമ്പ് പാലച്ചോടിനുമിടയിലാണീ സ്ഥലം. പാലക്കാട് കോട്ട കഴിഞ്ഞാല്‍ ടിപ്പുവിന്റെ കുതിരക്കുളമ്പടി ഏറെ പതിഞ്ഞ കുന്നിന്‍പ്രദേശമാണ് പാലൂര് കോട്ടയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിൽ ടിപ്പുവും കൂട്ടരും തമ്പടിച്ചിരുന്ന കോട്ട ഇപ്പോള്‍ പൂര്‍ണമായും നശിച്ചിരിക്കയാണ്. മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള വ്യവസായ പ്ലോട്ട് ഈ മലമുകളിലാണുള്ളത്. ഖിലാഫത്ത് സമരനായകന്മാരായ കട്ടിലശ്ശേരി മുഹമ്മദ്മുസ്ലിയാരും എം.പി. നാരായണമേനോനും ഒളിത്താവളമായി ഇവിടെ ഉപയോഗിച്ചിരുന്നതായും പറയുന്നതോടൊപ്പം നൂറ്റാണ്ടുകൾക്കപ്പുറത്തെ മാമാങ്കചരിത്രത്തിലെ വള്ളുവ കോനാതിരിയുടെ സേനാനികളുടെ ഇടത്താവളമായും ഒരു കാലത്ത് കേൾവി കേട്ട പാലൂർ കോട്ട ഇന്ന് കാടും പടലവും നിറഞ്ഞു കിടക്കുകയാണ് ഈ ഭാഗങ്ങൾ പുരാവസ്തു വകുപ്പിന്റെയും ശ്രദ്ധയിൽ വേണ്ടത് പോലെ പതിഞ്ഞിട്ടില്ല . ഇപ്പോൾ നശിച്ച നാമാവശേഷമായ കോട്ടക്ക് സമീപം മീറ്ററുകളോളം പരന്നു കിടക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കുളത്തിൽ നിന്നും ഉത്ഭവിച്ച് കിഴക്കാം തൂക്കായ പാറക്കൂട്ടങ്ങളിലൂടെ 500 അടിയോളം താഴ്ചയില്‍ വീഴുന്ന മനോഹരമായ വെള്ളച്ചാട്ടം കാണാന്‍ മഴക്കാലമായതോടെ അനവധിയാളുകളാണ് എത്തുന്നത്.ജൂൺ മുതൽ സപ്തംബർ വരേയുള്ള മാസങ്ങളിലാണ് ഇവിടെ കൂടുതൽ ആളുകളെത്തുന്നത് സംസ്ഥാനപാതയായ അങ്ങാടിപ്പുറം-കോട്ടയ്ക്കല്‍ റൂട്ടില്‍ കടുങ്ങപുരം സ്കൂള്‍ പടിയില്‍നിന്ന് രണ്ട് കിലോമീറ്ററും ദേശീയപാത മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ രാമപുരത്തുനിന്ന് അഞ്ചുകിലോമീറ്ററുമാണ് ദൂരം. വെള്ളച്ചാട്ടത്തിനരികില്‍ പാറമടക്കുകളില്‍ ചെറിയ ഗുഹകളുമുണ്ട്.മലബാറിൻറെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കേണ്ട പാലൂർക്കോട്ടയും ഈ മനോഹര വെള്ളച്ചാട്ടവും അധികൃതരുടെ പിടിപ്പുകേടു കൊണ്ട് നശിക്കുന്നത് വിനോദസഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും വല്ലാതെ നിരാശയിലാക്കുന്നുണ്ട്. എന്നാൽ തകർന്ന റോഡുകളും പ്രാഥമിക സൗകര്യങ്ങളും ഇല്ലാത്തത് മുൻ വർഷങ്ങളെ പോലെ ഇങ്ങോട്ട് ആളുകളെ ആകർഷിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു . ചരിത്ര പ്രാധാന്യമുള്ള പാലൂർ കോട്ട നശിച്ചതുപോലെ ഈ വെള്ളച്ചാട്ടവും പ്രകൃതിഭംഗിയും നശിക്കാതിരിക്കാന്‍ പാലൂര് കോട്ടയെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നത് .
പുലാമന്തോൾ വാർത്ത അഡ്മിൻ ഡെസ്ക്