ഇന്ന് ലോക തപാൽ ദിനം…

Pulamanthole vaarttha
മേൽവിലാസം കുറിച്ച് കവറോ ഇൻലന്റോ ഒട്ടിച്ച് ഒരു ചുവന്ന പെട്ടിയിൽ നിക്ഷേപിച്ചാൽ അത് മൂന്ന് ദിവസത്തിനകം മേൽവിലാസക്കാരന്റെ വീട്ടിൽ എത്തിച്ചു കൊടുത്തിരുന്ന സമ്പ്രദായം ഇന്ത്യയിൽ ഉണ്ടായിരുന്നു. ആ വ്യവസ്ഥിതി ഇന്ന് കലഹരണപ്പെട്ടെങ്കിലും ഒക്ടോബർ 9 എന്ന ദിനം ലോക തപാൽ ദിനം എന്നപേരിൽ നാം ആചരിക്കുന്നു.
ബി.സി 27 ആം നൂറ്റാണ്ടിലാണ് ആദ്യമായി ഒരു പൊതു പോസ്റ്റൽ സേവന മാർഗംയാഥാർഥ്യമായത്റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറാണ് ആദ്യമായി ഇങ്ങനെ ഒരു സംവിധാനത്തിന് തുടക്കമിട്ടത്. അന്ന് തുടങ്ങിയ തപാൽ വിപ്ലവം അൽപം മാറ്റുകുറഞ്ഞാലും ഈ ഡിജിറ്റലൈസേഷൻ ഘട്ടത്തിലും തുടരുന്നു.
1894 ഒക്ടോബർ 9 ന് സ്വിറ്റ്സർലൻഡിലാണ് ആഗോള പോസ്റ്റൽ യൂണിയൻ രൂപീകരിച്ചത്. 1969 ൽ ടോക്യോയിൽ നടന്ന ആഗോള പോസ്റ്റൽ യൂണിയൻ കോൺഗ്രസിൽ ആനന്ദ് മോഹൻ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാൽ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനായി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്തു. തപാൽ വ്യവസ്ഥആഗോളപുരോഗതിക്ക് നൽകുന്ന സംഭാവനകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ലോക തപാൽ ദിനം ആചരിക്കുന്നത്..
എല്ലാ രാജ്യങ്ങളും തപാൽസംവിധാനത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ച് ഈദിവസം ആചരിക്കുന്നു. പല രാജ്യങ്ങളും പ്രത്യേക സ്റ്റാമ്പ് പ്രദർശനങ്ങൾ നടത്തിയും പുതിയ പോസ്റ്റൽ സംരംഭങ്ങൾ അവതരിപ്പിച്ചുമാണ് ഈ ദിവസത്തെ അടയാളപ്പെടുത്തുന്നത്
എന്നാൽ ഇന്ത്യയിൽ ദേശീയ തപാൽ ദിനം ഒക്ടോബർ പത്തിന് ആണ്ആചരിക്കാറുള്ളത്.ഇന്ത്യയിൽ ഒരാഴ്ച നീണ്ട പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഇന്ത്യയിലെ പുരാതന പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ പോസ്റ്റ്. ലോകത്ത് തന്നെ ഏറ്റവും വലിയ തപാൽസംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ലോർഡ് റോബർട്ട് ക്ലൈവിന്റെ കാലത്താണ് (1764ൽ) ഇന്നു കാണുന്ന പോസ്റ്റൽ സമ്പ്രദായം നിലവിൽ വന്നത്. എങ്കിലും വളരെ പുരാതന കാലത്ത് തന്നെസന്ദേശവാഹകർ മുഖേന കത്തുകൾ കൈമാറിയിരുന്ന ഒരു പൊതുസംവിധാനം നിലവിലുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. അക്ബർചക്രവർത്തിയുടെ മുഗൾ ഭരണകാലത്ത് തപാൽ സർവിസുകൾ നിലനിന്നിരുന്നുവെന്ന് ചരിത്രത്തിൽ കാണാം.
17-ാം നൂറ്റാണ്ടിൽ പാരിസിലാണ് ആദ്യമായി പോസ്റ്റ് ബോക്സ് നിലവിൽ വന്നത്. ഫ്രാൻഷ്വാ ഡി മെലായൻ എന്ന ഫ്രഞ്ചുകാരനാണ് ഈ എഴുത്തുപെട്ടി രൂപകൽപന ചെയ്തത്. നിറം പച്ചയായിരുന്നു. 1874ൽ അത് ചുവപ്പാക്കി. ബ്രിട്ടനിലും പോസ്റ്റ് ബോക്സിന്റെ നിറം ചുവപ്പായിരുന്നു. ബ്രിട്ടീഷ് അധീന പ്രദേശങ്ങളിലും അവർ ആ നിറം തന്നെ ഉപയോഗിച്ചു. അങ്ങനെ നമ്മുടെ നാട്ടിലെ പോസ്റ്റ് ബോക്സും ചുവപ്പായി. എന്നാൽ, നീല തപാൽപെട്ടികളുമുണ്ട് നമ്മുടെ നാട്ടിൽ. തൊട്ടടുത്ത നഗരങ്ങളിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള കത്തുകൾ ഇടുന്ന പെട്ടികൾക്കായിരുന്നു ഈനിറം..കൊടുത്തിരുന്നത്. മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇവ ആദ്യം സ്ഥാപിച്ചത്. ഐക്യകേരളം രൂപപ്പെടുന്നതിനുമുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലുമുണ്ടായിരുന്ന തപാൽപെട്ടികൾക്ക് പച്ച നിറമായിരുന്നു. അഞ്ചൽപെട്ടികൾ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
കാലം തിരസ്കരിച്ച ഒരു വ്യവസ്ഥിതിയുടെ നോക്കുകുത്തിയായി ആ ചുവന്ന പെട്ടി ഇന്നും എവിടെയൊക്കെയോ നമ്മെനോക്കി നെടുവീർപ്പിടുന്നു.
ഇബാദ് & MA എടവണ്ണ