നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു; വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Pulamanthole vaarttha
വണ്ടൂർ: വണ്ടൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിന്റെ മതിൽ തകർത്തു.
വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്.മതിലിടിച്ച് തകർത്താണ് പിക്കപ്പ് വാൻ വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകയറുന്നത്.
രണ്ട് കുഞ്ഞുങ്ങൾ ഗേറ്റിന് സമീപം നിന്ന് കളിക്കുമ്പോഴാണ് അപകടം. അപകടത്തിൽ കുട്ടികൾക്ക് എന്തെങ്കിലും പറ്റിയെന്ന് ഭീതിയിൽ നിലവിളിക്കുന്ന വീട്ടുകാരെ വീഡിയോയിൽ കാണാം ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
വണ്ടിയൂർ നിന്നും കാളികാവിലുള്ള വൈക്കോലങ്ങാടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്നവർക്കും ആർക്കും തന്നെ പരിക്കില്ല.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved