പുലാമന്തോളിൽ AKGSMA വിശ്വകർമ്മ ജയന്തി ആഘോഷിച്ചു
Pulamanthole vaarttha
പുലാമന്തോൾ: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച്, പുലാമന്തോൾ യൂണിറ്റ് വിശ്വകർമ്മ ജയന്തി ദിനം വിപുലമായി ആഘോഷിച്ചു. പഴയകാല സ്വർണ്ണത്തൊഴിലാളികളെ ആദരിക്കൽ, കുട്ടികൾക്ക് സൗജന്യ കാതുകുത്ത്, കമ്മലിടൽ ചടങ്ങ്, രക്തദാന ക്യാമ്പ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. 2025 സെപ്റ്റംബർ 17-ന് പുലാമന്തോൾ വ്യാപാര ഭവനിലായിരുന്നു ചടങ്ങുകൾ.
AKGSMA മലപ്പുറം ജില്ലാ പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ അസീസ് ഏർബാദ് അധ്യക്ഷത വഹിച്ച യോഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂണിറ്റ് ജനറൽ സെക്രട്ടറി സമദ് ചോക്ലേറ്റ് ഉദ്ഘാടനം ചെയ്തു. AKGSMA പുലാമന്തോൾ യൂണിറ്റ് ജനറൽ സെക്രട്ടറി സക്കീർ തൗഫീഖ് സ്വാഗതം ആശംസിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂണിറ്റ് നേതാക്കളായ മുഹമ്മദാലി ക്വാളിറ്റി, ലത്തീഫ് മദീന, ഹൈദർ രാഗം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്, പഴയകാല സ്വർണ്ണത്തൊഴിലാളികളായ രാധാകൃഷ്ണൻ, കെ.പി. വേലായുധൻ (അച്ചുണ്ണി) എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഞ്ചു കുട്ടികൾക്ക് സൗജന്യമായി കാതുകുത്തി കമ്മലിടീക്കുകയും ചെയ്തു.
സുൽഫിക്കർ അമാന നന്ദി രേഖപ്പെടുത്തി.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved