പെരിന്തൽമണ്ണയിലെ വൈറലായ ആൽമരത്തിനു സംരക്ഷണ വേലി ഒരുക്കി ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ
Pulamanthole vaarttha
പെരിന്തൽമണ്ണ: നഗര ശുചീകരണത്തൊടാനുബന്ധിച്ചു മോഡി പിടിപ്പിച്ചു വൈറലായ പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശിയിലെ ആൽമരത്തിന് സംരക്ഷണ വേലി ഒരുക്കി ട്രോമാ കെയർഅംഗങ്ങൾ 25/9/2022 ഞായർ രാവിലെ മുതൽ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ആൽമരം കൂടുതൽ ഭംഗിയാക്കുന്നതിനും, സംരക്ഷണത്തിലാക്കുന്നതിനും, ഒരുമിച്ചു കൂടി അപകട, ദുരന്തഘട്ടങ്ങളിൽ മാത്രമല്ല എന്തിനും ഈ സംഘങ്ങൾ തയ്യാറാണെന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്ന പത്ര, മാധ്യമങ്ങൾ ചർച്ചകളിൽ നിന്നും ഊർജം ഉൾക്കൊണ്ട് കൊണ്ടാണ്
ആൽമരത്തിന്റെ ചുറ്റും, മുളക്കൊണ്ട് വലിയ സംരക്ഷണ വേലിയും ഒരുക്കിയത് . മലപ്പുറം ജില്ല ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഉള്ള സംഗമാണ് ഇത് തയ്യാറാക്കിയത്.
പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ജനറൽ സെക്രട്ടറി റഹീസ് കുറ്റീരി,ഡെപ്യൂട്ടി ലീഡർ ഫവാസ് മങ്കട,ട്രഷറർ സുധീഷ് ഒലിങ്കര,ഷുഹൈബ് മാട്ടായ, ഷക്കീർ കുന്നപ്പള്ളി, ജുനൈസ് മാനത്തുമംഗലം, ഫൈസൽ p, ഷംസു പാലൂർ,സുമേഷ് പൂപ്പലം, ജിൻഷാദ് പൂപ്പലം, ഫാറൂഖ് വലമ്പൂർ, റുക്കിയ, വഹിദ അബു, ആശ എന്നിവർ പങ്കാളികളായി.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved