മുക്കം ചെറുപുഴയിൽ തലയുയർത്തിയ മെസ്സിയുടെ ഭീമൻ കട്ടൗട്ട്; ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ
Pulamanthole vaarttha
മുക്കം: ഖത്തര്‍ ലോകകപ്പിന് വെറും 17 ദിവസങ്ങള്‍ മാത്രം ശേഷിക്കേ ലോകമെമ്പാടും ഫുട്ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. ഓരോ ടീമുകളുടെയും താരങ്ങളുടെയും കേരളത്തിലെ ആരാധകര്‍ക്കും ആവേശത്തിന് ഒട്ടും കുറവില്ല. ഫ്ളക്സുകളും ഭീമന് കട്ടൗട്ടുകളുമെല്ലാം വിവിധയിടങ്ങള്‍ കീഴടക്കി തുടങ്ങി.

ഇക്കൂട്ടത്തില്‍ കോഴിക്കോട് മുക്കം ചാത്തമംഗലം എന്‍ഐടിക്ക് സമീപം പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന് കട്ടൗട്ട് ലോകമെമ്പാടും ശ്രദ്ധ നേടുകയാണ്. അഞ്ചു ദിവസം മുമ്പാണ് പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ ഇവിടത്തെ ചെറുപുഴയുടെ നടുവില്‍ അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്സി ധരിച്ച് നില്ക്കുന്ന, മെസ്സിയുടെ 30 അടിക്ക് മുകളില്‍ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഈ കട്ടൗട്ട് ഫോക്സ് സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ഇപ്പോഴിതാ അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അര്‍ജന്റീന ആരാധകരും അവര്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചിരിക്കുകയാണ്.
ഈ കൂറ്റന്‍ കട്ടൗട്ട് വെയ്ക്കാന്‍ ആരാധകര്‍ പോകുന്നതിന്റെ വീഡിയോയും വൈറലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved