ഓട്ടോ ഡ്രൈവറുടെ അശ്രദ്ധ: വിളയൂർ സെൻ്ററിൽ ബസിനു മുന്നിൽ പെട്ട ഓട്ടോയിലിടിക്കാതെ വെട്ടിച്ചു മാറ്റി ബസ് : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Pulamanthole vaarttha
വിളയൂർ :പട്ടാമ്പി – പെരിന്തൽമണ്ണ പാതയിലെ തിരക്കേറിയ വിളയൂർ സെന്ററിൽ യാത്രക്കാരുടെയും വഴിയാത്രക്കാരുടെയും ജീവന് ഭീഷണിയായ രീതിയിൽ ഓട്ടോ ഡ്രൈവറുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്. വിളയൂർ
കൈപ്പുറം റോഡിൽ നിന്നും പ്രധാന പാതയിലേക്ക് യാതൊരു വിധ ശ്രദ്ധയും കൂടാതെ കയറിവന്ന ഓട്ടോ, പട്ടാമ്പി ഭാഗത്തുനിന്നും അതിവേഗത്തിൽ വരികയായിരുന്ന ബസ്സിന് മുന്നിലേക്ക് എത്തുകയായിരുന്നു ബസ്സ് ശ്രദ്ധിക്കാതെ റോഡിലേക്ക് വന്ന ഓട്ടോയിൽ യാത്രക്കാരും ഉണ്ടായിരുന്നു . ബസ്സ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടും ഭാഗ്യം കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റോഡിലേക്ക് കയറുമ്പോൾ ഇരുവശവും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ സിസിടിവി ദൃശ്യം.
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
ന്യൂഡൽഹി: നീറ്റ് ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന പാറ്റകൾക്ക് മുമ്പിൽ മുട്ടുമടക്കി...
© Copyright , All Rights Reserved