അലനും മരണത്തിന് കീഴടങ്ങി; കോട്ടയത്ത് നാലംഗ കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ചിട്ടി നടത്തി പൊളിഞ്ഞതെന്ന് സൂചന
Pulamanthole vaarttha
കോട്ടയം: നാലു പേരടങ്ങിയ കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ചിട്ടി നടത്തി പൊളിഞ്ഞതെന്ന് സൂചന. മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നു. മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50) ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) മകൻ അലൻ (12) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. ജോസ്നയും മരിയ തെരേസ തോമസുമാണ് ആദ്യം മരിച്ചത്. പിന്നാലെ ജോബിയും ചൊവ്വാഴ്ച അലനും ചികിത്സയിൽ കഴിയവേ മരിച്ചു. ജോസ്ന പലരിൽനിന്നും പണം വാങ്ങി ചിട്ടി നടത്തിയിരുന്നു.

എന്നാൽ ചിട്ടിത്തുക നൽകാൻ കഴിയാഞ്ഞതോടെ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. മണർകാടുള്ള ഒരാൾക്ക് പണം നൽകാം എന്ന് പറഞ്ഞിരുന്ന ദിവസമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച്ച കോതനല്ലൂർ സ്വദേശിയായ ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തിരുന്നില്ല. സംശയം തോന്നി വൈകിട്ട് മറ്റപ്പള്ളിയിലെ വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നാലുപേരെയും വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved