വിളയൂരിൻറെ “ന്യൂസ്പേപ്പർ ബോയ്” ഇനി മജിസ്ട്രേറ്റ്

Pulamanthole vaarttha
വിളയൂർ: പ്രതികൂല ജീവിത സാഹചര്യങ്ങ ളോട് പൊരുതി മുന്നേറിയ എടപ്പലം സ്വദേശി പൊട്ടിക്കുഴിയിൽ അഡ്വ. മുഹമ്മദ് യാസിൻ ഇനി മജിസ്ട്രേറ്റ്. കേരള ഹൈക്കോടതി നടത്തിയ ജുഡീഷ്യൽ സർവീസ് പരീക്ഷയായ മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയാണ് യാസിൻ വിളയൂരിന് അഭിമാനമായത്.
അമ്പാടിക്കുന്നിലും പരിസര പ്രദേശത്തുമെല്ലാം പത്രവിതരണം നടത്തിയിരുന്ന കുട്ടിയിൽനിന്ന് മജിസ്ട്രേറ്റ് പദവിയിലേക്കുള്ള
ഈ വളർച്ചയിൽ കഷ്ടപ്പാടേറെ പഠനത്തിന്
പണം കണ്ടെത്താൻ യാസിൻ ചെയ്യാത്ത ജോലികളില്ല.
നിർമാണ മേഖലയിലുൾപ്പെ ജോലിയെടുത്തിട്ടുണ്ട്. ആശാ വർക്കറായ ഉമ്മ ജമീലയുടെ വരുമാനം മാത്രം മതിയായിരുന്നില്ല അനുജൻ മുഹമ്മദ് നാസിമും ഉമ്മുമ്മ അലീമയുമടങ്ങുന്ന കുടുംബം പുലർത്താൻ, രായിരനല്ലൂർ എയുപി സ്കൂൾ, നടുവട്ടം ഗവ.ജനതാ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠനം. ഷൊർണൂർ ഐ.പി,ടി,യിൽ നിന്നും ഇലക്ട്രോണിക്സിൽ ഡിപ്ലോമ, അട്ടപ്പാടി ഗവ.കോളേജിൽ നിന്നും പബ്ലിക്
അഡ്മിനിസ്ട്രേഷനിൽ ബിരുദം, എറണാകുളം മഹാരാജാസ് ഗവ.ലോ കോളേജിൽനിന്നും എൽഎ ബി എന്നിവ പൂർത്തിയാക്കി.
പട്ടാമ്പി ബാറിൽ അഡ്വ. പി ടി ഷാഹുൽ ഹമീദിന് കീഴിലായിരുന്നു പ്രക്ടീസ്. 2023 – 24 വർഷത്തെ ബെസ്റ്റ് യങ് ലോയറിനുള്ള അഡ്വ. ഡി രാജശേഖരൻ മെമ്മോറിയൽ അവാർഡ് ലഭിച്ചു.
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15)...
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന...
മലപ്പുറം∙ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകും...
© Copyright , All Rights Reserved