വേങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതിൽ തുറന്ന് രണ്ട് യുവതികൾ റോഡിലേക്ക് തെറിച്ച് വീണു
Pulamanthole vaarttha
വേങ്ങര : ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതിൽ തുറന്ന് രണ്ട് പെൺകുട്ടികൾ റോഡിലേക്ക് തെറിച്ചുവീണു. വേങ്ങരയിൽ ആണ് സംഭവം. പിറകിലെ ഇടതുവശത്തെ ഡോർ ശരിയായി അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്.
വേങ്ങര – ചോലക്കുണ്ട് – കോട്ടക്കൽ റോഡിൽ അരീക്കുളത്ത് പള്ളിക്ക് സമീപമാണ് സംഭവം. കാർ മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് ഡോർ തുറക്കുകയും ഒരു പെൺകുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയും
വീണ്ടും കാർ മുന്നോട്ട് നീങ്ങവേ തൊട്ടുപിന്നാലെ മറ്റൊരു പെൺകുട്ടിയും കാറിൽ നിന്ന് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിൽ വീണ പെൺകുട്ടികൾക്ക് നേരെ പിന്നാലെ മറ്റൊരു കാർ വന്നങ്കിലും കൃത്യസമയത്ത് ഡ്രൈവർ ബ്രേക്ക് ചെയ്തതിനാൽ വലിയ ദുരന്തം ഒഴിവായി. കാറിൽ നിന്ന് വീണ പെൺകുട്ടികളെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളോടെയാണ് ഇരുവരും രക്ഷപ്പെട്ടത്
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved