കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിവാഹം ദിനത്തിൽ വരന് മരിച്ചു
Pulamanthole vaarttha
താലികെട്ടാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ മരണം കവർന്നു; കണ്ണീരായി രാഗേഷിന്റെ വേർപാട്
തിരുവനന്തപുരം : ഒന്നിച്ചു ജീവിക്കാൻ കൊതിച്ച പ്രിയതമയ്ക്ക് താലി ചാർത്താൻ ഇനി രാഗേഷില്ല. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരം പാങ്ങപ്പാറയിലുണ്ടായ വാഹനാപകടം ഒരു യുവാവിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും കവർന്നെടുത്തു. പ്രണയവിവാഹത്തിന് വീട്ടുകാരുടെ പിന്തുണയില്ലാത്തതിനാൽ അമ്പലത്തിൽ വെച്ച് വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് മാറാനിരിക്കുകയായിരുന്നു രാഗേഷ്.
രാത്രി വൈകി ബന്ധുവീട്ടിൽ നിന്നും മടങ്ങുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാഗേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഏറെ ആഗ്രഹിച്ചു തുടങ്ങിയ ഒരു പ്രണയകഥ ഇത്തരത്തിൽ ദുരന്തമായി അവസാനിച്ചത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved