എറണാകുളം- ബംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് നാളെ; പ്രധാന മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും
Pulamanthole vaarttha
എറണാകുളം- ബംഗളൂരു പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 8 മുതല്‍ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. വാരാണസിയില്‍ നടക്കുന്ന ചടങ്ങില്‍ കേരളത്തിലേത് അടക്കം നാലു വന്ദേഭാരത് സര്‍വീസുകളാണ് നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുക. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ദിവസം വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളില്‍ സംബന്ധിക്കും.തൃശൂര്‍, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിന് സ്വീകരണ ചടങ്ങുകളുണ്ടാകും. എട്ടു കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസ് നടത്തുക. രാവിലെ 5.10 ന് ബംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. തിരികെ 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിലെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved