വളാഞ്ചേരി നഗരസഭ ഓണക്കിറ്റ് വിതരണം ചെയ്തു
Pulamanthole vaarttha
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ അതിദരിദ്രർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് പത്ത് തരം പച്ചക്കറികളും, പലചരക്കുകളും പായസകിറ്റും അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,നഗരസഭ സെക്രട്ടറി എച്ച്.സീന, കൗൺസിലർമാരായ ആബിദ മൻസൂർ,ബദരിയ്യ മുനീർ,നിർവ്വഹണ ഉദ്യോഗസ്ഥ ദീപ ടി.എൻ നന്ദി പറഞ്ഞു.
തിരൂർ : തിരൂരിൽ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരൻ മണിയറയിലെ ബാത്ത്റൂമിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. തവനൂർ...
ടെഹ്റാൻ: ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി...
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
© Copyright , All Rights Reserved