വളാഞ്ചേരി മീഡിയ ക്ലബ്ബിന് പുതിയ നേതൃത്വം നിലവിൽ വന്നു
Pulamanthole vaarttha
വളാഞ്ചേരി: വളാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബിന് 2022-23 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.

ഖാലിദ് തൊട്ടിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ മെമ്പർമാർക്കുള്ള അപേക്ഷ ഫോം കെ.അബ്ദുൽ വഹാബ് റിയാസ് പള്ളി റോഡിന് നൽകി, സിദ്ധീഖ് കാട്ടിലങ്ങാടി, ബാസിത്ത് വക്കരത്ത് -മുസ്ഥഫ പുലാമന്തോൾ, ഇഖ്ബാൽ, തുടങ്ങിയവർ സംസാരിച്ചു

പ്രസിഡണ്ടായി മുഹ്സിൻ വടക്കുംമുറിയേയും, ജനറൽ സെക്രട്ടറിയായി റഫീഖ് മണിയേയും അനിൽ മേപ്പാടത്തിനെ ട്രഷറാറായും തെരെഞ്ഞെടുത്തു
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved