വളാഞ്ചേരി കുളമംഗലത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ആസാം സ്വദേശികളായ രണ്ടുപേർക്ക് ദാരുണാന്ത്യം.
Pulamanthole vaarttha
വളാഞ്ചേരി : വളാഞ്ചേരി -പെരിന്തൽമണ്ണ റൂട്ടിൽ കുളമംഗലം കൊതേത്തോട് പാലത്തിന് മുകളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അന്യ സംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്ക് ദാരുണാന്ത്യം. ഇന്ന് ബുധനാഴ്ച വൈകിട്ട് 4.20 നാണ് സംഭവം.

വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന പൾസർ ബൈക്കും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന റോയൽ ബസ്സുമാണ് കൂട്ടിയിടിച്ചത് സംഭവത്തിൽ ബൈക്ക് യാത്രക്കാർ തൽക്ഷണം മരണപ്പെട്ടു. വളാഞ്ചേരി വൈക്കത്തൂർ ഗോവിന്ദൻ പടി പോപ്പുലർ തിയേറ്ററിനു സമീപമായിരുന്നു അപകടം. ആസാം സ്വദേശികളായ രാഹുൽ അമീർ എന്നിവരാണ് മരണപ്പെട്ടത് ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. വേങ്ങര സ്വദേശിയുടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഇവരുടെ മൃതദേഹങ്ങൾ വളാഞ്ചേരിയിലെ നടക്കാവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വളാഞ്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved