വടകര ദേശീയപാതയിൽ വാഹനാപകടത്തിൽ നാലുമരണം, ഒരാൾക്ക് പരിക്ക്

Pulamanthole vaarttha
കോഴിക്കോട്/ കോഴിക്കോട് വടകരയിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. ആറ് പേർക്ക് ഗുരുതരപരിക്കേറ്റു.
വടകര ദേശീയപാതയിൽ മൂരാട് പാലത്തിനു സമീപമാണ് കാറും ട്രാവലർ വാനും കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. ന്യൂ മാഹി സ്വദേശിനി റോജ, പുന്നോൽ സ്വദേശിനി ജയവല്ലി, അഴിയൂർ സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിൻ ലാൽ എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved