യുഎഇ പൗരനെ അരികത്ത് നിർത്തി മുത്തപ്പൻ; കാത്തിരിപ്പിനൊടുവിൽ മുത്തപ്പനെക്കണ്ട് നഖ്വി.
Pulamanthole vaarttha
പറശ്ശിനിക്കടവ് : മണലാരണ്യത്തിൽ
വിശ്വാസികൾക്കിടയിലെത്തി അനുഗ്രഹം ചൊരിയുന്ന മുത്തപ്പനെ സൈദ് മുഹമ്മദ് ആയില്ലാ ലാഹി അൽ നഖ്വി പലതവണ കണ്ടിട്ടുണ്ട്. അന്നേ അദ്ദേഹം മനസ്സിൽ കുറിച്ചിട്ടതാണ് ആരൂഢസ്ഥാനത്തെത്തി മലബാറിലെ ഇഷ്ടദേവനെ കാണണമെന്ന്. മുത്തപ്പനെ കാണാൻ എത്തിയ അറബി ശനിയാഴ്ച പുലർച്ചെ മടപ്പുരയിൽ സാഹോദര്യത്തിന്റെ കുളിരുള്ള വിരുന്നായി.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം അറിയാനാണ് റാസൽ ഖൈമ വിമാനത്താവള ഉദ്യോഗസ്ഥൻ കൂടിയായ സൈദ് മുഹമ്മദ് എത്തിയത്. പാപ്പിനിശ്ശേരി കീച്ചേരിയിലെ രവീന്ദ്രൻ്റെ ഗൾഫിലെ സ്പോൺാണ് അദ്ദേഹം. ഇതിനു മുൻപ് മൂന്ന് തവണ കേരളത്തിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് മുത്തപ്പനെ കാണാൻ എത്തുന്നത്. 44 വർഷമായി പ്രവാസിയാണ് രവീന്ദ്രൻ. യു.എ.ഇ.യിൽ പ്രതിരോധസേനയിലെ ഉദ്യോഗസ്ഥനായിരുന്ന സൈദ് മുഹമ്മദാണ് 35 വർഷമായി സ്പോൺസർ. മടപ്പുരയിയിലെ കുടുംബാംഗങ്ങളായ പി.എം. സുജിത്ത്, പി.എം. സ്യമന്ത്, പി.എം. വിനോദ് എന്നിവർ ചേർന്ന് വിദേശത്ത് എത്തിയ അതിഥിയെ സ്വീകരിച്ചു.

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved