മികവിന്റെ തിളക്കത്തിൽ പെരിന്തൽമണ്ണ ട്രോമാകെയർ*
Pulamanthole vaarttha
പെരിന്തൽമണ്ണ : 1992-ൽ മലപ്പുറം- മഞ്ചേരി റൂട്ടിൽ പാണായിയിൽ വെച്ച് ജീപ്പും ബസും കൂട്ടിയിടിച്ച് ആറു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തയാളായിരുന്നു അന്ന് വിദ്യാർഥിയായിരുന്ന കെ.പി. പ്രതീഷ്. ഈ സാമൂഹിക പ്രവർത്തകന്റെ ചിന്തയിൽ നിന്ന് രൂപംകൊണ്ട മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ ഭാഗമായ പെരിന്തൽമണ്ണ ട്രോമാകെയർ ഈ വർഷം 293 ദിവസങ്ങൾ കൊണ്ട് 520-ഓളം പ്രവർത്തനങ്ങളുമായി മികവിന്റെ തിളക്കത്തിലാണ്.
അപകടസമയങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി 1,20,000-ത്തിലധികം ആളുകൾക്ക് ട്രോമാകെയർ ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ലഹരിക്കെതിരെയുള്ള പദ്ധതിയായ നഷാ മുക്ത അഭയാനിന്റെ ജില്ലാ നോഡൽ ഏജൻസി അംഗീകാരവും നേടാനായിട്ടുണ്ട്. ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹികനീതി വകുപ്പും ട്രോമാകെയറും സംയുക്തമായി കെയർ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡേഴ്സ്, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരെ സംരക്ഷിക്കുന്ന പദ്ധതിയാണ് കെയർ പദ്ധതി. ഇതിന്റെ ഭാഗമായി 24 മണിക്കൂറും മഞ്ചേരി മെഡിക്കൽ കോളേജിൽ ട്രോമാകെയർ എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചുവരുന്നുണ്ട്.

ഒഴുക്കിൽപ്പെട്ട നിരവധി പേരെ രക്ഷിക്കാനും അഗ്നിരക്ഷാസേന, പോലീസ്, സൈന്യം എന്നിവരോടൊപ്പം വിവിധ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാനും മുന്നിട്ടിറങ്ങിയ കൂട്ടായ്മയാണിത്. ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ കേരള വനം വകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർമാർ അടങ്ങുന്ന 19 വനിതകൾ ഉൾപ്പെടെ അൻപതോളം പേർ സജീവ പ്രവർത്തകരായുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved