ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് അപകടം:തൃശൂരിൽ പാലക്കാട് സ്വദേശിയായമദ്രസ അധ്യാപകൻ മരണപ്പെട്ടു.
Pulamanthole vaarttha
തൃശ്ശൂർ : ട്രെയിനില്‍ നിന്നും വീണ് പാലക്കാട് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു. ഇരുപ്പക്കാട് സ്വദേശി ഉമ്മര്‍ മുസ്ലിയാരുടെയും സുബൈദയുടെയും മകന് 34 കാരനായ സുഹൈബ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആലുവയിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സുഹൈബ് ട്രെയിന്‍ തൃശ്ശൂരില്‍ എത്തിയപ്പോള്‍ ട്രെയിനിൽ നിന്ന് ഇറങ്ങി പ്ലാറ്റ്ഫോമില്‍ നിന്ന് വെള്ളം വാങ്ങാനായി നീങ്ങിയതായിരുന്നു. പെട്ടെന്ന് ട്രെയിന്‍ നീങ്ങുന്നത് കണ്ടു ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീണ് അപകടമുണ്ടായത് . തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പാലക്കാട്ടേക്ക് കൊണ്ട് പോയി . ഭാര്യയും രണ്ട് മക്കളുമുണ്ട്. മദ്രസ അധ്യാപകനാണ് സുഹൈബ്.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved