മലപ്പുറം ചോക്കാട് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം മൂന്നായി
Pulamanthole vaarttha
മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ഉളർവട്ടം കടവിലും ചോക്കാട്–അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടികെ കോളനി പുഴയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയിരുന്നു.

അപകടസമയത്ത് പുഴയോരത്ത് മഴയുണ്ടായിരുന്നില്ല. എന്നാൽ വനമേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് പുഴയിലെ ഒഴുക്കും ജലനിരപ്പും പെട്ടെന്ന് ഉയർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മേഖലയാണിത്. പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാകുമ്പോൾ അപകടസാധ്യത കൂടുതലാണ്.
പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved